24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മെഡിക്കൽ പിജി പ്രവേശനം; നീറ്റ് കട്ട് ഓഫ് പൂജ്യം തന്നെ;
Uncategorized

മെഡിക്കൽ പിജി പ്രവേശനം; നീറ്റ് കട്ട് ഓഫ് പൂജ്യം തന്നെ;

ദില്ലി: മെ‍ഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട്ഓഫ് പെര്‍സന്‍റൈല്‍ പൂജ്യമാക്കിയത് തുടരും. കേന്ദ്രആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാണിച്ച് ഒരു അഭിഭാഷകനാണ് സുപ്രീകോടതിയെ സമീപിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം ഹര്‍ജിക്കാരനെ ബാധിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ജനറല്‍ വിഭാഗത്തിന് 50 പെര്‍സന്‍റൈല്‍ ആയിരുന്നത് പൂജ്യമായിട്ടാണ് കുറച്ചത്. രാജ്യത്ത് മെഡിക്കല്‍ പിജി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇതോടെ എല്ലാവര്‍ക്കും പ്രവേശം ലഭിക്കും. എന്നാല്‍ തീരമാനത്തെ തമിഴ്നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

Related posts

ഇരിട്ടി പലത്തിന് സമീപം മോക്ക് ഡ്രിൽ നടത്തി ഫയർ ഫോഴ്സ്

Aswathi Kottiyoor

മലപ്പുറത്തേത് നിപ അല്ല? ചെള്ളുപനി സ്ഥിരീകരിച്ചു ; നിപ പരിശോധനാഫലം പിന്നാലെ

Aswathi Kottiyoor

വാഹനങ്ങളിലെ രൂപമാറ്റം:വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം

Aswathi Kottiyoor
WordPress Image Lightbox