21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നിരോധിത കീടനാശിനി ഉപയോഗം കൃഷിയിടങ്ങളിൽ വ്യാപകം
Kerala

നിരോധിത കീടനാശിനി ഉപയോഗം കൃഷിയിടങ്ങളിൽ വ്യാപകം

അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​കു​ന്നു. നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ വി​ഷ​വി​ത്തു വി​ത​ക്കു​ന്ന​തു തു​ട​രു​മ്പോ​ഴും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​വ​ർ നി​സ്സം​ഗ​ത തു​ട​രു​ക​യാ​ണ്. ഫ്യൂ​റ​ഡാ​ൻ, ഫോ​റേ​റ്റ്, പാ​ര​ക്വാ​റ്റ് തു​ട​ങ്ങി മാ​ര​ക ശേ​ഷി​യു​ള്ള കീ​ട​നാ​ശി​നി​ക​ൾ മ​ണ്ണ് ന​ശി​പ്പി​ക്കു​ക​യും, കാ​ൻ​സ​ർ, കി​ഡ്‌​നി, ആ​ന്ത​രി​ക രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്ന​താ​യി ആ​രോ​ഗ്യ പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം കേ​ര​ള​ത്തി​ൽ നി​രോ​ധി​ച്ച​ത്.ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​തി​ർ​ത്തി ക​ട​ന്ന് നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​ത്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ ത​മി​ഴ്‌​നാ​ട് -ഗൂ​ഡ​ല്ലൂ​ർ അ​തി​ർ​ത്തി ക​ട​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് കാ​സ​ർ​കോ​ട്, കു​ട്ട വ​ഴി​യു​മാ​ണ് എ​ത്തു​ന്ന​ത്.
ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​വ എ​ത്തി​ക്കു​ന്ന​തി​ന് മാ​ന​ന്ത​വാ​ടി കേ​ന്ദ്രീ​ക​രി​ച്ച് ഏ​ജ​ന്റു​മാ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട​ന്ന് പ​റ​യ​പ്പെ​ടു​ന്നു. വാ​ഴ, പ​ച്ച​ക്ക​റി ക​ർ​ഷ​ക​രാ​ണ് നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നേ​ന്ത്ര വാ​ഴ​ക്ക് മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​ന്ന​തി​നും വേ​ര് ചി​യ​ൽ, ത​ണ്ട് ചീ​യ​ൽ ത​ട​യു​ന്ന​തി​നും അ​നി​യ​ന്ത്രി​ത​മാ​യ അ​ള​വി​ലാ​ണ് ഫ്യൂ​റ​ഡാ​ൻ, ഫോ​റേ​റ്റ്, പാ​ര​ക്വാ​റ്റും തോ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
കു​രു​മു​ള​ക്, പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ പ്ര​യോ​ഗം തു​ട​രു​ന്നു​ണ്ട്. ഇ​വ ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന ക​ർ​ഷ​ക​രി​ലും തൊ​ഴി​ലാ​ളി​ക​ളി​ലും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ൾ ഭ​ക്ഷി​ക്കു​ന്ന​വ​രി​ലും കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ രോ​ഗ​ങ്ങ​ൾ പെ​രു​കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. മ​ണ്ണി​ന്റെ ഘ​ട​ന ന​ശി​പ്പി​ക്കു​ക​യും മാ​ര​ക പ്ര​ഹ​ര​ശേ​ഷി​യു​മു​ള്ള റൗ​ണ്ട​പ്പ് ക​ള​നാ​ശി​നി​യാ​യി ആ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ത​ളി​ക്കു​ന്ന​ത്. നി​രോ​ധി​ത​മെ​ന്ന് അ​റി​യാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന ക​ർ​ഷ​ക​രും ഉ​ണ്ട്.
വി​ഷ വി​ത്തു വി​ത​ച്ച് നി​ര​വ​ധി പേ​രെ മാ​ര​ക​രോ​ഗി​ക​ളാ​ക്കി​യു​ള്ള നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളൂ​ടെ ആ​വ​ശ്യം. നി​രോ​ധി​ത കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ രോ​ഗി​ക​ൾ പെ​രു​കു​ന്ന​താ​യി ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​മു​ഖ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

Related posts

ആയുഷ്‌മാൻ ഭാരത്‌ : മികച്ച പ്രകടനവുമായി കേരളം

Aswathi Kottiyoor

കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ ഇനി ആർക്കുംചേരാം ഓൺലൈനായി.

Aswathi Kottiyoor

വിനോദസഞ്ചാരത്തിന് പോയ വിദ്യാർത്ഥി ഗോവയിൽ മുങ്ങി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox