23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രണ്ടാം വന്ദേഭാരത് സമയക്രമമായി ; തിരൂരിൽ സ്റ്റോപ്‌ അനുവദിച്ചു , ടിക്കറ്റ് നിരക്ക് 
കൂട്ടുമെന്ന് സൂചന
Kerala

രണ്ടാം വന്ദേഭാരത് സമയക്രമമായി ; തിരൂരിൽ സ്റ്റോപ്‌ അനുവദിച്ചു , ടിക്കറ്റ് നിരക്ക് 
കൂട്ടുമെന്ന് സൂചന

കാസർകോട്ടുനിന്ന് രാവിലെ തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം റെയിൽവേ പ്രഖ്യാപിച്ചു. രാവിലെ ഏഴിന് കാസർകോട്ടുനിന്ന് പുറപ്പെടും. 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.58ന് കാസർകോട്ടെത്തും. മലപ്പുറം തിരൂരിൽ സ്റ്റോപ്‌ അനുവദിച്ചിട്ടുണ്ട്.

ഞായർ പകൽ 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ ചടങ്ങ്‌ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടക്കും. ട്രെയിൻ നമ്പർ, കാസർകോട്ടുനിന്നുള്ളതിന് 20631, തിരുവനന്തപുരത്തുനിന്നുള്ളതിന് 20632. ഞായറാഴ്ച സ്പെഷ്യൽ സർവീസ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തും. തുടർന്ന് ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് സർവീസ് തുടങ്ങും. കാസർകോട്ടുനിന്നുള്ള റെഗുലർ സർവീസ് ബുധനാഴ്ച ആരംഭിക്കും. മുൻകൂർ ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച തുടങ്ങിയേക്കും. രണ്ടാം വന്ദേഭാരതിന്റെ ടിക്കറ്റ്നിരക്കിൽ വർധനയുണ്ടാകുമെന്നാണ് സൂചന. വെള്ളിയാഴ്ച രണ്ടാം വന്ദേഭാരതിന്റെ ട്രയൽ റൺ പൂർത്തിയായി. രാവിലെ ഏഴിന് കാസർകോട്ടുനിന്ന് പുറപ്പെട്ട് പകൽ 3.05ന് തിരുവനന്തപുരത്തെത്തി.

Related posts

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റാൻ അനുമതി

Aswathi Kottiyoor

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ മരിച്ചു; രക്ഷിക്കാനായത് ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ മാത്രം*

Aswathi Kottiyoor

വിവാദങ്ങൾ വകവയ്‌ക്കില്ല ; പരിഷ്‌കരണവുമായി മുന്നോട്ട്‌: മന്ത്രി ബിന്ദു.

Aswathi Kottiyoor
WordPress Image Lightbox