24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തിൽ നിപ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
Kerala

കേരളത്തിൽ നിപ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി

കേരളത്തിൽ നിപ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ. രോ​ഗം പകരുന്നത് നിയന്ത്രിക്കാൻ സാധിച്ചു. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും ആശങ്കയുടെ നാളുകൾ കഴിഞ്ഞു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയെന്നും വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്.ഒ.പി. തയ്യാറാക്കും. ഐ.സി.എം.ആറുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് നടപടി. ഇതിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാകും. ട്രൂനാറ്റ് പരിശോധനയില്‍ പോസിറ്റീവാക്കുന്ന സാമ്പിളുകള്‍ മാത്രം തിരുവനന്തപുരം തോന്നക്കല്‍, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാല്‍ മതിയാകുമെന്നും മന്ത്രി അറിയിച്ചു

Related posts

ഇന്ന് ലോക ഐ.വി.എഫ്. ദിനം; പ്രതീക്ഷകളുടെ പുതിയ തലങ്ങള്‍ നല്‍കി ആരോഗ്യരംഗം

Aswathi Kottiyoor

കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ പദ്ധതി പുതുക്കി കേരളം; ആറു മേഖലകളിൽ പ്രത്യേക ശ്രദ്ധ

Aswathi Kottiyoor

വോട്ടെടുപ്പ് ഇന്ന് കഴിയും; എണ്ണ വില കുതിക്കും ; പെട്രോൾ ലിറ്ററിന്‌ 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox