മകളുടെ പിറന്നാൾ ദിവസം തന്നെ ആരും വിളിക്കാത്തതിലുള്ള വിഷമം താരം വീഡിയോയിലൂടെ പങ്കുവെച്ചു.ആരൊക്കെ തന്നെ മറന്നാലും പാപ്പുവിന് കൂട്ടായി അച്ഛൻ എന്നുമുണ്ടാകുമെന്നും സ്‌നേഹം മാത്രമാണ് മകളോടുള്ളതെന്നും ബാല വീഡിയോയിൽ പറയുന്നു.’എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നെ വിളിക്കുമായിരുന്നു.ഹാപ്പി ബർത്ത്ഡേ പാപ്പു. നീ എന്റെയടുക്കൽ വരുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്.എന്റെ ജീവിതത്തിലെ ഈ സ്‌പെഷൽ ഡേ നിങ്ങൾ എല്ലാവരും മറന്നെങ്കിൽ കുഴപ്പമില്ല. നിനക്ക് ഞാൻ ഉണ്ട് പാപ്പു… ഡാഡി ഉണ്ട്.”വീഡിയോയുടെ അടിക്കുറിപ്പായി ബാല കുറിച്ചു.ബാലയുടെ വാക്കുകൾ ഇങ്ങനെ ‘ആത്മാർത്ഥമായി നമ്മൾ ഒരാളെ സ്‌നേഹിച്ചു കഴിഞ്ഞാൽ മരിച്ചാലും ശരി ചില ഓർമകൾ മനസ്സിൽ നിന്നും പോകില്ല.നമ്മൾ ലോകത്ത് എവിടെയാണെങ്കിലും ആ ഓർമകൾ മറക്കാൻ പറ്റില്ല.കുറച്ചുകഴിഞ്ഞാൽ ഓർമകൾ മാറിവരും അതാണ് ജീവിതം.പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമ്മയാണ് എന്റെ മകൾ.എന്റെ മകളെ കുറിച്ചുള്ള ഓർമകൾ എനിക്ക് മറക്കാനാവില്ല.