24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്‌ സംഗമം ഹഡിൽ ഗ്ലോബൽ നവംബർ 16ന്‌ തുടങ്ങും
Kerala

രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്‌ സംഗമം ഹഡിൽ ഗ്ലോബൽ നവംബർ 16ന്‌ തുടങ്ങും

കേരളത്തിലെ സംരംഭക യുവതയ്‌ക്ക്‌ അവസരങ്ങളുടെ അനന്തസാധ്യതകൾ തുറക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്‌ ഫെസ്റ്റിവലായ ‘ഹഡിൽ ഗ്ലോബൽ’ നവംബർ 16ന് ആരംഭിക്കും. സ്റ്റാർട്ടപ്‌ സംരംഭകരെയും നിക്ഷേപകരെയും ഒരേ വേദിയിലെത്തിക്കുന്ന ഫെസ്റ്റിൽ, ആഗോള നിക്ഷേപകർക്കു മുന്നിൽ ആശയങ്ങൾ അവതരിപ്പിക്കാൻ സ്റ്റാർട്ടപ്‌ സ്ഥാപകർക്ക്‌ അവസരമൊരുങ്ങും. തിരുവനന്തപുരം ചൊവ്വര സോമതീരം ബീച്ചിൽ നവംബർ 16ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്യും. 18 വരെ നടക്കുന്ന ഹഡിൽ ഗ്ലോബലിന്റെ സംഘാടകർ കേരള സ്റ്റാർട്ടപ്‌ മിഷനാണ്.

പതിനയ്യായിരത്തിലധികം പേർ ഫെസ്റ്റിന്റെ ഭാഗമാകും. ലോകമെമ്പാടുമുള്ള നൂറ്റമ്പതോളം നിക്ഷേപകരെത്തും. അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകളും മുന്നൂറിലധികം മാർഗനിർദേശകരും പങ്കെടുക്കും. കേരളത്തിന്റെ സ്റ്റാർട്ടപ്‌ മേഖലയെ ഉന്നതിയിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഉൽപ്പന്നങ്ങളും സേവനങ്ങളും വൻതോതിൽ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവയും സംഗമത്തിന്റെ ലക്ഷ്യങ്ങളാണ്.

എഡ്യൂടെക്, ഓഗ്‌മെന്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, ഫിൻടെക്, ലൈഫ് സയൻസ്, സ്‌പെയ്‌സ്ടെക്, ഹെൽത്ത്ടെക്, ബ്ലോക്ക് ചെയ്ൻ, ഐഒടി, ഇ–- -ഗവേണൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ മെഷീൻ ലേണിങ്‌ മേഖലകളിലെ സംരംഭങ്ങൾക്ക് പങ്കെടുക്കാം.
ആഗോളപ്രശസ്തരായ സംരംഭകർ അനുഭവങ്ങൾ പങ്കുവയ്ക്കും. സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള അവസരമൊരുക്കി സ്റ്റാർട്ടപ്‌ ആവാസ വ്യവസ്ഥയെ സുഗമമാക്കാൻ ഹഡിൽ ഗ്ലോബലിലൂടെ ലക്ഷ്യമിടുന്നാതായി സ്റ്റാർട്ടപ്‌ മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. വിവരങ്ങൾക്കും രജിസ്ട്രേഷനും: https://huddleglobal.co.in/.

Related posts

48 ആശുപത്രികളിൽ പീഡിയാട്രിക് സംവിധാനങ്ങൾ ഒരുക്കും

Aswathi Kottiyoor

മ​ഴ​ക്കെ​ടു​തി: വി​ള​നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ

Aswathi Kottiyoor

സമ്പൂര്‍ണ ‘ഇ’ പഠനം ഇവിടെ മാത്രം; ചരിത്രനേട്ടത്തിനരികെ കേരളം.

Aswathi Kottiyoor
WordPress Image Lightbox