22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എസ്‌സി, എസ്‌ടി സംവരണ കാലാവധി നീട്ടൽ: എതിർ ഹർജികൾ സുപ്രീംകോടതി നവംബർ 2ന്‌ പരിഗണിക്കും
Kerala

എസ്‌സി, എസ്‌ടി സംവരണ കാലാവധി നീട്ടൽ: എതിർ ഹർജികൾ സുപ്രീംകോടതി നവംബർ 2ന്‌ പരിഗണിക്കും

ലോക്‌സഭയിലും നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക്‌ നൽകിയിട്ടുള്ള സംവരണകാലാവധി നീട്ടിനൽകിയത്‌ ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതി നവംബർ 21ന്‌ പരിഗണിക്കും. എസ്‌സി, എസ്‌ടി സംവരണം 10 വർഷത്തേക്ക്‌ കൂട്ടി 2019ൽ 104–-ാം ഭരണഘടനാഭേദഗതി പാസാക്കിയിരുന്നു. 2019 ഡിസംബർ 10ന്‌ പാസാക്കിയ ഭേദഗതി പ്രകാരം സംവരണ കാലാവധി 2030 ജനുവരിവരെയാണ്‌ നീട്ടിയത്‌.

നൂറ്റിനാലാം ഭരണഘടനാ ഭേദഗതിയുടെ നിയമസാധുത മാത്രമാകും പരിശോധിക്കുകയെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ അറിയിച്ചു. മുൻവർഷങ്ങളിൽ ഭരണഘടനാ ഭേദഗതികളിലൂടെ സംവരണ കാലാവധി നീട്ടിനൽകിയതിന്റെ നിയമസാധുത പരിശോധിക്കാൻ കഴിയില്ലെന്നും ഭരണഘടനാബെഞ്ച്‌ അറിയിച്ചു.

Related posts

സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ തീരുമാനം

Aswathi Kottiyoor

മു​ല്ല​പ്പെ​രി​യാ​ര്‍ വെ​ള്ളി​യാ​ഴ്ച തു​റ​ക്കും; കേ​ര​ളം മു​ന്നൊ​രു​ക്കം തു​ട​ങ്ങി

Aswathi Kottiyoor

കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല, ഇരയുടെ ഹര്‍ജിയും തള്ളി

Aswathi Kottiyoor
WordPress Image Lightbox