23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം
Uncategorized

മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം

മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഇതരസംസ്ഥാന തൊഴിലാളി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തേഞ്ഞിപ്പാലം പൊലീസാണ് കേസെടുത്തത്. മലപ്പുറം പള്ളിക്കല്‍ അമ്പലവളപ്പില്‍ മാറ്റത്തില്‍ സുനില്‍കുമാര്‍-വസന്ത ദമ്പതികളുടെ മകന്‍ എം.എസ് അശ്വിനാണ് മര്‍ദനമേറ്റത്.

വള്ളിക്കല്‍ സ്വദേശി അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ അക്രമാസക്തനായത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്. സംഭവത്തില്‍ ഇന്നലെ രാത്രിയാണ് പൊലീസ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

Related posts

കനത്ത ചൂടിനിടെ മഴയെത്തുന്നു; ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

മാലിന്യപ്രശ്നം പരിഹരിക്കാൻ വീടുകളിലെത്തി ബോധവത്കരണം നടത്തും

Aswathi Kottiyoor

വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്; എസ്എഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Aswathi Kottiyoor
WordPress Image Lightbox