കർണാടക ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കേരളത്തിൽനിന്നുള്ളവർക്ക് നിരോധനം. നിപ പ്രതിരോധത്തിന്റെ ഭാഗമായാണിതെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഇവിടെയുള്ള മുള്ളയാനഗിരി, സീതാലായനഗിരി മലകൾ സന്ദർശിക്കാൻ അയൽസംസ്ഥാനങ്ങളിൽനിന്ന് നിരവധി സഞ്ചാരികൾ എത്താറുണ്ട്. കേരളത്തിൽ നിന്നുള്ളവർക്ക് താമസസൗകര്യം നൽകരുതെന്ന് ഇവിടെയുള്ള ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ എന്നിവക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.