24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന
Kerala

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന.89 പേർക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതൽ. ഇന്നലെ മാത്രം 31 പേർക്കാണ് എറണാകുളത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 15 പേർക്ക് വീതവും തൃശൂരിൽ 10 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 8757 പേരാണ് പനിക്ക് ചികിത്സ തേടിയത്.

അതേസമയം ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതായി വിദഗ്ധര്‍ പറയുന്നു. അതിനാൽ ആവര്‍ത്തിച്ചുണ്ടാകുന്ന ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽ‌കുന്നു.

Related posts

തൊഴിലുറപ്പ്‌ തൊഴിൽ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കണമെന്ന്‌ കേന്ദ്രം

Aswathi Kottiyoor

ട്യൂഷൻ സെന്ററുകളിൽ നിന്ന് വിനോദയാത്ര വേണ്ട, രാത്രികാല ക്ലാസുകളും നിർത്തണം: ബാലാവകാശ കമ്മിഷൻ

Aswathi Kottiyoor

ലോക ബഹിരാകാശവാരത്തിന് ഐ.എസ്.ആർ.ഒയിൽ തുടക്കം

Aswathi Kottiyoor
WordPress Image Lightbox