20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും
Uncategorized

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും.ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടില്‍ തിങ്കളാഴ്ചയും കാസര്‍ഗോഡ് തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല.

24നു ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല. 26-ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുക. ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്തുവന്നിട്ടുണ്ട്. കാസര്‍ഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തിരുവനന്തപുരത്ത് 3.05 ന് എത്തും.

കാസര്‍ഗോഡ്(7), കണ്ണൂര്‍(08.03), കോഴിക്കോട്(09.03), ഷൊര്‍ണൂര്‍(10.03), തൃശൂര്‍(10.38), എറണാകുളം സൗത്ത്(11.45), ആലപ്പുഴ(12.38), കൊല്ലം(13.55), തിരുവനന്തപുരം(15.05) എന്നിങ്ങനെയാണ് ആലപ്പുഴ വഴി പ്രതീക്ഷിക്കുന്ന സ്റ്റോപ്പുകളും ട്രെയിന്‍ എത്തുന്ന സമയക്രമവും. സ്റ്റേഷന്‍, സമയം എന്നിവയില്‍ നേരിയ മാറ്റത്തിനു സാധ്യതയുണ്ട്.

Related posts

പ്രവാസി മലയാളി റിയാദിൽ നിര്യാതനായി

Aswathi Kottiyoor

*മെഡിക്കല്‍ ഓഫീസര്‍ നിയമനം*

Aswathi Kottiyoor

തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു

Aswathi Kottiyoor
WordPress Image Lightbox