23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വയനാട്ടിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.
Uncategorized

വയനാട്ടിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.

വെണ്ണിയോട് വെണ്ണിയോട് പഞ്ചായത്തിന് സമീപം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35) യാണ് കൊല്ലപ്പെട്ടത്, സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊളവയൽ മുകേഷിനെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുകേഷ് ഭാര്യയെ എന്തോ ആയുധം ഉപയോഗിച്ച് അടിച്ചോ വെട്ടിയോ കൊന്നതാണെന്നാണ് നിഗമനം. തലക്കും, മുഖത്തിനും മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയൽവാസികൾ പറഞ്ഞു. കൃത്യം നടത്തിയ ശേഷം മുകേഷ് തന്നെയാണ് നാട്ടുകാരെയും, പോലീസിനെയും വിവരമറിയിച്ചതെന്നും പറയുന്നുണ്ട്. സംഭവ സമയം മുകേഷിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു. ഇവർ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

2022 നവംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്, കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്ന് രാവിലെ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

Related posts

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി.

മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ്, കുടുംബം പരാതി നൽകി

Aswathi Kottiyoor

കാക്കനാട് വീണ്ടും ഭക്ഷ്യവിഷബാധ; ‘വീട്ടിലെ ഊണ്’ എന്ന ഹോട്ടലിനെതിരെ പരാതി

Aswathi Kottiyoor
WordPress Image Lightbox