21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസി ബസിന്റെ അശ്രദ്ധമായ പാച്ചിൽ, ബാങ്ക് ജീവനക്കാരിക്കു കാൽ നഷ്ടമായി.
Uncategorized

കെഎസ്ആർടിസി ബസിന്റെ അശ്രദ്ധമായ പാച്ചിൽ, ബാങ്ക് ജീവനക്കാരിക്കു കാൽ നഷ്ടമായി.

എഴുകോൺ (കൊല്ലം) ∙ കെഎസ്ആർടിസി ബസിന്റെ അശ്രദ്ധമായ പാച്ചിലിൽ ബാങ്ക് ജീവനക്കാരിക്കു നഷ്ടമായത് സ്വന്തം വലതു കാൽ. കേരള ബാങ്ക് എഴുകോൺ ശാഖയിലെ അറ്റൻഡർ കരീപ്ര കല്ലുവിള വീട്ടിൽ എസ്.ശ്രീദേവി(55)ക്കാണ് ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം ഉണ്ടായ അപകടത്തിൽ കാൽ മുറിച്ചു മാറ്റേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ ആലപ്പുഴ സ്വദേശി സതീശന് (55) എതിരെ എഴുകോൺ പൊലീസ് കേസെടുത്തു. ബസും കസ്റ്റഡിയിൽ എടുത്തു.ഇന്നലെ രാവിലെ പത്തോടെ എഴുകോൺ ജംക്‌ഷനിലായിരുന്നു സംഭവം. ഭർത്താവ് ഷാജിക്ക് ഒപ്പം ബൈക്കിലെത്തിയ ശ്രീദേവി ബൈക്കിൽ നിന്നിറങ്ങി മെയിൻ റോഡിലേക്കു കയറിയപ്പോൾ കൊട്ടാരക്കര ഭാഗത്തു നിന്നു വന്ന കെഎസ്ആർടിസി ബസ് തട്ടി വീഴ്ത്തുകയായിരുന്നു. ബസ് റോഡിന്റെ പരമാവധി ഇടതുവശം ചേർന്നു വന്നതാണ് അപകടത്തിനു കാരണമായത് എന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

Related posts

സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണി; പ്രതിയെ പിടികൂടി മുംബൈ പൊലീസ്

Aswathi Kottiyoor

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും; കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു, ഞായറാഴ്ച സത്യപ്രതിജ്ഞ

Aswathi Kottiyoor

50 ലക്ഷം രൂപ അനുവദിച്ചിട്ട് ഒന്നര വർഷം; റോഡ് തകർന്നു തരിപ്പണമായിട്ടും പണി തുടങ്ങിയില്ല

WordPress Image Lightbox