ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്ന കൂട്ടർ എന്ന ജോയ് മാത്യുവിന്റെ പരിഹാസത്തിനും സനോജ് മറുപടി നൽകി. കേരളത്തിന്റെയെന്നല്ല രാജ്യത്തിന്റെ ചരിത്രത്തിൽ പോലും ഏതെങ്കിലും യുവജന സംഘടന ഇതുപോലൊരു പരിപാടി ഇത്രയും കാലം തുടർച്ചയായി നടത്തി വിജയിപ്പിച്ചിട്ടില്ലെന്ന് സനോജ് പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിനു വീടുകളിൽനിന്നു നല്ലവരായ അനേകം മനുഷ്യർ കക്ഷി, രാഷ്ട്രീയ – ജാതി, മത ഭേദമന്യേ നൽകിയ കോടിക്കണക്കിനു പൊതിച്ചോറുകളാണ്, അരശരണരായ അനേകം കോടി മനുഷ്യരുടെ വിശപ്പകറ്റുന്നത്. ആരുടെ കൈയ്യിലാണു കഠാരയുള്ളതെന്നും തോക്കിൻകുഴലുമായി കാട്ടിൽ വിപ്ലവം ഇണ്ടാക്കാൻ പോയ ജോയ് മാത്യുവിനു ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാനെന്നും സനോജ് ചോദിച്ചു.
- Home
- Uncategorized
- വിപ്ലവസിംഹമേ, ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാൻ?’: ജോയ് മാത്യുവിനെതിരെ ഡിവൈഎഫ്ഐ