24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ പ്രീ സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള വരയുത്സവം ശിൽപ്പശാല നടന്നു.
Uncategorized

ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ പ്രീ സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള വരയുത്സവം ശിൽപ്പശാല നടന്നു.

വരയുത്സവം
ഗവ.യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ പ്രീ സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള വരയുത്സവം ശിൽപ്പശാല 2023 സെപ്റ്റംബർ 18,19 തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ബാബു ടി സ്വാഗതം പറഞ്ഞ ചടങ്ങിന് പി.റ്റി.എ പ്രസിഡന്റ് ശ്രീ ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ലീലാമ്മ ജോണി ഉദ്ഘാടനം നടത്തി. മുഖ്യാതിഥിയായി കേളകത്തിന്റെ പ്രിയ ചിത്രകാരൻ ശ്രീ സണ്ണി വാളിയാങ്കൽ കുട്ടികളോട് സംവദിച്ചു.
ശ്രീമതി. ശാരിമോൾ (എം പി റ്റി എ പ്രസിഡന്റ്)
ശ്രീമതി വിജയശ്രീ പി. വി സീനിയർ അധ്യാപിക ശ്രീ ഷാജി കെ ടി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
കുട്ടികളുടെ വരകൾ അവനവന്റെ തോന്നലുകളെ യാതൊരു ഭയവും കൂടാതെ തന്റേതായ രീതിയിൽ തുറന്ന് പ്രകടിപ്പിക്കുന്നതാണ് അവരുടെ രചന. കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ തന്റേതായ രീതിയിൽ തനിക്കിഷ്ട്ടപ്പെട്ട രീതിയിൽ പ്രേകടിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. തന്റെ ആസ്വാദനത്തിന്റെ പുനരാവിഷ്ക്കാരമായ വരകൾ എന്ന ആശയം കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുക എന്ന ഉദ്ദേശ്യം വച്ചുകൊണ്ടാണ് ഈ പരിപാടി നടന്നത്. ചടങ്ങിന് പ്രീ പ്രൈമറി ടീച്ചർ ശ്രീമതി സുജാത നന്ദി അർപ്പിച്ചു.

Related posts

കോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് യുഡിഎഫ്

Aswathi Kottiyoor

ചക്രവാതച്ചുഴി: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

താരങ്ങളുടെ കൂട്ടയടി;സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരം ആക്ഷന്‍ ത്രില്ലറായി

Aswathi Kottiyoor
WordPress Image Lightbox