28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഏറ്റവും കൂടുതൽ പ്രമേഹബാധിതർ കേരളത്തിൽ
Kerala

ഏറ്റവും കൂടുതൽ പ്രമേഹബാധിതർ കേരളത്തിൽ

അ​ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ രീ​തി​ക​ൾ പ്ര​മേ​ഹ​രോ​ഗ​ത്തെ ഗു​രു​ത​ര​വും വി​വി​ധ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ലു​മെ​ത്തി​ക്കു​മെ​ന്ന് പ്ര​മേ​ഹ​രോ​ഗ വി​ദ​ഗ്ധ​രു​ടെ ര​ണ്ടാംപാ​ദ സം​സ്ഥാ​ന സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2045ഓ​ടെ ലോ​ക​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 745 ദ​ശ ല​ക്ഷം ക​ട​ക്കു​മെ​ന്ന് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​ബെ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്നു.ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​മേ​ഹ ബാ​ധി​ത​ർ ഉ​ള്ള​ത് കേ​ര​ള​ത്തി​ലാ​ണ്. പ്ര​മേ​ഹ രോ​ഗ​ത്തെ​ക്കു​റി​ച്ചും അ​തി​ന്റെ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി ബോ​ധ​വ​ൽ​ക​രി​ക്കേ​ണ്ട​തു​ണ്ട്. രോ​ഗി​ക​ളു​ടെ അ​ജ്ഞ​ത ചൂ​ഷ​ണം ചെ​യ്തു​കൊ​ണ്ട് അ​ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി അ​പ​ക​ട​ക​ര​മാ​ണെ​ന്ന് സ​മ്മേ​ള​നം വി​ല​യി​രു​ത്തി.റി​സ​ർ​ച്ച് സൊ​സൈ​റ്റി ഫോ​ർ സ്റ്റ​ഡി ഓ​ഫ് ഡ​യ​ബെ​റ്റി​സ് എ​ന്ന പ്ര​മേ​ഹ വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യു​ടെ ര​ണ്ടാംപാ​ദ സം​സ്ഥാ​ന സ​മ്മേ​ള​നം വ​ർ​ധി​ച്ചുവ​രു​ന്ന പ്ര​മേ​ഹ​ത്തി​ന്റെ കാ​ര​ണ​ങ്ങ​ളും അ​തി​ന്റെ ചി​കി​ത്സാ​രം​ഗ​ത്തെ പ്ര​തി​സ​ന്ധി​ക​ളെ​യും പ​റ്റി വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്‌​തു.

സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​ജി. വി​ജ​യ​കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. 1970ക​ളി​ൽ സം​സ്ഥാ​ന​ത്ത് 2.5 ശ​ത​മാ​നം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പ്ര​മേ​ഹ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​പ്പോ​ൾ 20 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ർ​ധി​ച്ചു വ​രു​ന്ന വൃ​ക്ക രോ​ഗി​ക​ളു​ടെ പ്ര​ധാ​ന കാ​ര​ണം പ്ര​മേ​ഹ​മാ​ണ്. തു​ട​ക്ക​ത്തി​ലേ മൂ​ത്ര​ത്തി​ലെ അ​ൽ​ബു​മി​ൻ പോ​ലു​ള്ള ല​ളി​ത​മാ​യ ടെ​സ്റ്റു​ക​ളി​ലൂ​ടെ ഇ​ത് ക​ണ്ടെ​ത്താ​വു​ന്ന​താ​ണ്. പ്ര​മേ​ഹ​ത്തി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന സ​ങ്കീ​ർ​ണ​ത​യി​ലൊ​ന്ന് വൃ​ക്ക രോ​ഗ​മാ​ണെ​ന്നും വൃ​ക്ക രോ​ഗ​വി​ദ​ഗ്ധ​ൻ ഡോ. ​സാ​രം​ഗ് വി​ജ​യ​ൻ പ​റ​ഞ്ഞു. ഗ​ർ​ഭ​കാ​ല​ത്ത് സ്ത്രീ​ക​ളി​ൽ ക​ണ്ടു വ​രു​ന്ന പ്ര​മേ​ഹ​ത്തെ​പ്പ​റ്റി മം​ഗ​ളൂ​രു കെ.​എ​സ് ഹെ​ഗ്‌​ഡെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​അ​ഖി​ല ഭ​ണ്ഡാ​ർ​ക്ക​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

Related posts

ഓണം മേളയിൽ വിപണി പിടിച്ച് സപ്ലൈക്കോ; 132 കോടിയുടെ വിറ്റുവരവ്

Aswathi Kottiyoor

കേരളത്തിലെ ഒൻപത് ജില്ലകളെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്

Aswathi Kottiyoor

ജിഡിപി വളർച്ച 20.1%.;ആഭ്യന്തര ഉൽപാദനത്തിൽ വൻ കുതിപ്പ്

Aswathi Kottiyoor
WordPress Image Lightbox