33.9 C
Iritty, IN
November 21, 2024
  • Home
  • Kerala
  • 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും
Kerala

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും

2000 രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ആര്‍ ബി ഐയുടെ കണക്ക് അനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്.

2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നത് ആര്‍ ബി ഐ പ്രഖ്യാപിച്ചത്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അവരുടെ ബ്രാഞ്ചില്‍ 2000 രൂപ നോട്ടുകള്‍ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം. അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഐ ഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാം. ഒരു വ്യക്തിക്ക് ഒരേ സമയം മാറ്റി വാങ്ങാവുന്ന പരമാവധി തുക 20,000 രൂപയാണ്.

Related posts

കെഎസ്‌ആർടിസിയുടെ സീറ്റർ കം സ്ലീപ്പർ ബസ്‌ ആഗസ്‌ത്‌ 17 മുതൽ

Aswathi Kottiyoor

തീ​​ർഥാ​​ട​​ക വാ​​ഹ​​ന​​ങ്ങ​​ൾ വ​ലി​യ​തോ​തി​ൽ അ​ല​ങ്ക​രി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്ന് ഹൈ​​ക്കോ​​ട​​തി

Aswathi Kottiyoor

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

Aswathi Kottiyoor
WordPress Image Lightbox