21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ധനപ്രതിസന്ധിയിൽ ഒന്നാം പ്രതി തോമസ് ഐസക്; കാവിനിറമുള്ള ഫെയ്സ്ബുക്ക് ക്യാപ്‌സ്യൂളിലൂടെ ആശ്വസിക്കുന്നു’
Uncategorized

ധനപ്രതിസന്ധിയിൽ ഒന്നാം പ്രതി തോമസ് ഐസക്; കാവിനിറമുള്ള ഫെയ്സ്ബുക്ക് ക്യാപ്‌സ്യൂളിലൂടെ ആശ്വസിക്കുന്നു’

തിരുവനന്തപുരം∙ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയ്ക്കു പിന്നിലെ ഒന്നാം പ്രതി മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭയില്‍ ധനമന്ത്രി കെ.എം. ബാലഗോപാലിന്റെ മറുപടി വളരെ ദുര്‍ബലമായിരുന്നെന്ന തോന്നലില്‍നിന്നാണ് തോമസ് ഐസക് പ്രതിപക്ഷത്തിനെതിരെ ഇപ്പോള്‍ കള്ളപ്രചരണവുമായി വന്നിരിക്കുന്നതെന്ന് സതീശൻ പരിഹസിച്ചു. ‘ബിജെപിയെ വെള്ളപൂശുന്ന വി.ഡി.സതീശൻ’ എന്ന തലക്കെട്ടിൽ തോമസ് ഐസക് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിനുള്ള മറുപടിയായാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. കേരളത്തിന്റെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരിന്റെ കുത്തിത്തിരിപ്പാണെന്നും, ഇതു മറച്ചുവയ്ക്കാനാണ് യുഡിഎഫും ബിജെപിയും കള്ള പ്രചാരണവുമായി ഒരുമിച്ച് ഇറങ്ങിയിരിക്കുന്നതെന്നും തോമസ് ഐസക് പരിഹസിച്ചിരുന്നു.

Related posts

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു

Aswathi Kottiyoor

കണ്ണൂർ പട്ടുവത്ത് അപകടത്തിൽപ്പെട്ട ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു

Aswathi Kottiyoor

ഇനി പഠനം മാത്രമല്ല ഈ ക്ലാസ് റൂമുകളിൽ, വയറിങ്, പ്ലംബിങ് മുതൽ കളിനറി സ്‌കിൽസ് വരെ; ക്രിയേറ്റീവ് ആകാൻ കേരളം

Aswathi Kottiyoor
WordPress Image Lightbox