24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പോലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയ സംഭവം: ഡി.വൈ.എസ്.പി മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ
Uncategorized

പോലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയ സംഭവം: ഡി.വൈ.എസ്.പി മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ

കാഞ്ഞിരപ്പള്ളി: മൈലപ്രയിൽ പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പൊലീസിനെതിരെ ആരോപണവുമായി നാട്ടുകാർ. അപകട സമയത്ത് ഡിവൈഎസ്പിയും സംഘവും മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടമുണ്ടാക്കിയ വാഹനം അതിവേഗം സ്ഥലത്ത് നിന്ന് മാറ്റി. ഡിവൈഎസ്പിയുടെ വൈദ്യപരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്. ഇന്നലെ രാത്രിയായിരുന്നു മൈലപ്രയിൽ പൊലീസ് വാഹനം കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടേതായിരുന്നു വാഹനം. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും നിസാര പരുക്കേറ്റിരുന്നു.

Related posts

10 കോടി വിനോദ സഞ്ചാരികളെത്തി; ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തുന്ന ദൃശ്യം പുറത്ത്; മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി

Aswathi Kottiyoor

പെൺകുട്ടികളുടെ കാലുകൾ കഴുകി നമസ്കരിച്ചു; മുഖ്യമന്ത്രിയുടെ വീട്ടിൽ ‘കന്യാപൂജ’, പങ്കെടുത്ത് ബിജെപി നേതാക്കൾ

Aswathi Kottiyoor
WordPress Image Lightbox