24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • യാത്രക്കാർ ശ്രദ്ധിക്കുക, ട്രെയിൻയാത്ര അത്ര സുരക്ഷിതമല്ല
Kerala

യാത്രക്കാർ ശ്രദ്ധിക്കുക, ട്രെയിൻയാത്ര അത്ര സുരക്ഷിതമല്ല

ട്രെയിൻ യാത്രികരുടെ സുരക്ഷയ്‌ക്കുള്ള റെയിൽവേ സംരക്ഷണസേനയിൽ (ആർപിഎഫ്‌) മൂന്ന്‌ വർഷമായി നിയമനമില്ല. ദക്ഷിണ റെയിൽവേയിൽ മാത്രം 889 ഒഴിവുണ്ട്‌. പല ട്രെയിനുകളും ആർപിഎഫ്‌ ഭടന്മാർ ഇല്ലാതെയാണ്‌ ഓടുന്നത്‌. 2018ൽ റിക്രൂട്ട്‌മെന്റ്‌ നടത്തിയില്ല. 2019ൽ 10,460 പേരുടെയും 2020ൽ 93 പേരുടെയും പട്ടിക തയ്യാറാക്കി. കഴിഞ്ഞ മൂന്ന്‌ വർഷമായി പട്ടികയുമില്ല, നിയമനവുമില്ല.

ജോൺ ബ്രിട്ടാസ്‌ എംപിയുടെ ചോദ്യത്തിന്‌ രാജ്യസഭയിൽ നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ദക്ഷിണ റെയിൽവേയിൽ 2022ൽ ആർപിഎഫിൽ 835 ഒഴിവുണ്ടായിരുന്നു. 4419 തസ്‌തികയിൽ 3584 ജീവനക്കാരാണുണ്ടായിരുന്നത്‌. 2023ൽ തസ്‌തിക 4397 ആയി വെട്ടിക്കുറച്ചെങ്കിലും 3508 ജീവനക്കാരേയുള്ളൂ. ഓരോവർഷവും ഒഴിവുകളുടെ എണ്ണം കൂടിവരികയും നിയമനം ഇല്ലതാകുകയും ചെയ്യുന്നതോടെ റെയിൽവേ സുരക്ഷ അപകടത്തിലാണ്‌. ട്രെയിനുകളിൽ കള്ളക്കടത്തും മോഷണവും കൊലപാതകുവുമടക്കം വർധിക്കുമ്പോൾ സുരക്ഷ ഒരുക്കേണ്ട ആർപിഎഫ്‌, ജീവനക്കാരില്ലാതെ നട്ടം തിരിയുകയാണ്‌.

Related posts

ഒമിക്രോണ്‍ നൈജീരിയയില്‍ നേരത്തേ എത്തിയെന്ന് വെളിപ്പെടുത്തലുകള്‍

Aswathi Kottiyoor

പരോളിലും ജാമ്യത്തിലുമുള്ളവർ കീഴടങ്ങാൻ ഉടൻ നിർദേശിക്കരുത്‌: സുപ്രീംകോടതി

Aswathi Kottiyoor

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റണം; കത്ത് നല്‍കി കെപിസിസി

Aswathi Kottiyoor
WordPress Image Lightbox