24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ട്രെയിനുകളിലെ കോച്ചുകൾ വെട്ടിക്കുറയ്‌ക്കൽ; ഡിവൈഎഫ്‌ഐ പ്രതിഷേധ ട്രെയിൻ യാത്ര നാളെ
Kerala

ട്രെയിനുകളിലെ കോച്ചുകൾ വെട്ടിക്കുറയ്‌ക്കൽ; ഡിവൈഎഫ്‌ഐ പ്രതിഷേധ ട്രെയിൻ യാത്ര നാളെ

ട്രെയിൻ യാത്രക്കാരെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച്ച “പ്രതിഷേധ ട്രെയിൻ യാത്ര’ നടത്തും. സംസ്ഥാനം ആശ്രയിക്കുന്ന പ്രധാന ട്രെയിനുകളായ മാവേലി എക്‌സ്‌പ്രസ്, മലബാർ എക്‌സ്‌‌പ്രസ് ഉൾപ്പെടെയുള്ളവയിലെ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയും സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് തേർഡ് എസി കൊച്ചുകളാക്കി മാറ്റാനുമുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണം എന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിഷേധം. പ്രവർത്തകർ ട്രെയിനിൽ സഞ്ചരിച്ച്‌ ലഘുലേഖ വിതരണവും ക്യാമ്പയിനും നടത്തും.

കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, തിരുവനന്തപുരത്ത്‌ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, തൃശ്ശൂരിൽ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു എന്നിവരും വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആർ രാഹുൽ, ചിന്ത ജെറോം, ഷിജുഖാൻ, എം വിജിൻ എംഎൽഎ, ഗ്രീഷ്‌മ അജയ്ഘോഷ് എന്നിവരും പങ്കെടുക്കും.

Related posts

കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ശബരിമല മണ്ഡല മകരവിളക്ക്; താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കും: മന്ത്രി

Aswathi Kottiyoor

തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്

Aswathi Kottiyoor
WordPress Image Lightbox