21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വായ്‌പാ ആപ്പുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം: ഡിവൈഎഫ്‌ഐ
Kerala

വായ്‌പാ ആപ്പുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം: ഡിവൈഎഫ്‌ഐ

ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വായ്‌പാ ആപ്പുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വായ്‌പാ ആപ്പുകൾ വഴി വായ്പയെടുത്ത്‌ അവരുടെ ഭീഷണിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണ്‌. പലരും ഈ ചതിക്കുഴിയിൽ വീഴുകയാണ്. ആപ്പുകൾ വഴി വായ്‌പയ്‌ക്ക്‌ അപേക്ഷിക്കുന്നതോടെ ഫോണിലെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കാൻ ആപ്പുകൾക്കാകും. വായ്‌പാ അടവ് തെറ്റിയാൽ വ്യക്തിഗത വിവരങ്ങൾ വച്ച് ഭീഷണിപ്പെടുത്തുകയും ഗ്യാലറിയിലെ ഫോട്ടോകൾ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഉൾപ്പെടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് അയക്കുകയും ചെയ്യുന്ന വായ്‌പാ ആപുകൾ മരണക്കെണിയായി മാറിയിരിക്കുകയാണ്. എറണാകുളത്ത് കടമക്കുടിയിൽ ഒരു കുടുംബം തന്നെ ഈ കാരണത്താൽ ആത്മഹത്യ ചെയ്യുകയുണ്ടായി. കഴിഞ്ഞ ദിവസം വയനാട്ടിലും ഒരു യുവാവ്‌ ആത്മഹത്യ ചെയ്‌തു.

രാജ്യത്ത് കുറഞ്ഞത് 600 വായ്‌പാ ആപ്പുകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വർക്കിങ്‌ ഗ്രൂപ്പ് റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ നോഡൽ ഏജൻസിയുടെ പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നത്‌ മുതൽ നിയമവിരുദ്ധ ഡിജിറ്റൽ വായ്പാ പ്രവർത്തനങ്ങൾ തടയാനുള്ള പ്രത്യേക നിയമനിർമാണം വരെയുള്ള കാര്യങ്ങൾ ശുപാർശകളായി കേന്ദ്രത്തിന് മുന്നിലുണ്ട്‌. എന്നാൽ, ഇത്തരം തട്ടിപ്പ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.

Related posts

ഈ തിങ്കളാഴ്ച ആകാശത്ത് അപൂർവ പ്രതിഭാസം കാണാം

Aswathi Kottiyoor

തെ​​രു​​വു​​നാ​​യ ആക്രമണം; 8 മാസത്തിനിടെ കടിയേറ്റവർ 24,264

Aswathi Kottiyoor

മേഖലാതല അവലോകന യോഗം ചൊവാഴ്ച്ച എറണാകുളത്ത്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

Aswathi Kottiyoor
WordPress Image Lightbox