24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ വൻ സ്പിരിറ്റ്‌ വേട്ട; 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി
Uncategorized

കണ്ണൂരിൽ വൻ സ്പിരിറ്റ്‌ വേട്ട; 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി

കണ്ണൂർ പഴയങ്ങാടിയിൽ വൻ സ്പിരിറ്റ്‌ വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 6600 ലിറ്റർ സ്പിരിറ്റ്‌ പിടിച്ചെടുത്തു. മരപ്പൊടി ചാക്കുകളിൽ കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. ഉച്ചയ്ക്ക് 2.45 ഓടെ പഴയങ്ങാടിക്കടുത്ത് കൊത്തി കുഴിച്ച പാറ റോഡിലായിരുന്നു സംഭവം. കാസർഗോഡ് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ്‌ കണ്ടെത്തിയത്. എക്സൈസ് സംഘമാണ് സ്പിരിറ്റ്‌ പിടിച്ചത്. സംഭവത്തിൽ കാസർകോട് സ്വദേശി മൂസക്കുഞ്ഞി അറസ്റ്റിലായി. തൃശൂരിലേക്കായിരുന്നു സ്പിരിറ്റ്‌ കൊണ്ടുപോകാൻ ശ്രമിച്ചത്.

Related posts

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത!

‘ക്ഷേത്രങ്ങളിലേക്ക് വാ.. നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളിൽ ഇടമില്ല’; ഗായിക പ്രസീത ചാലക്കുടിക്കെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം

Aswathi Kottiyoor

*സി.എം. ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണവും പുരസ്കാര സമർപ്പണവും ഇന്ന്*

Aswathi Kottiyoor
WordPress Image Lightbox