24 C
Iritty, IN
June 30, 2024
  • Home
  • Kerala
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: ജാ​ഗ്രത നിർദേശങ്ങൾ
Kerala

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: ജാ​ഗ്രത നിർദേശങ്ങൾ

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും നിർദേശമുണ്ട്.

ജാ​ഗ്രതാ നിർദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്‌തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്‌ടർ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്‌ട‌‌മാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

ഭിന്നശേഷി വ്യക്തികൾക്കുള്ള പ്രത്യേക സന്ദേശം – https://www.youtube.com/watch?v=So1uMkDyzd4

ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

TAGS :
thunderstorm

alert

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

മറ്റു വാർത്തകൾ
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: 7 ജില്ലകളിൽ യെല്ലോ അലർട്ട്
ന്യൂനമർദം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
കോഴിക്കോട് പനി മരണം; സാമ്പിളുകൾ പരിശോധനയ്ക്കയച്ചു : മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം
മോശം കാലാവസ്ഥ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് നിർദേശം
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രത നിർദേശങ്ങൾ
ചില മതവിഭാ​ഗങ്ങൾക്ക് മാത്രം വായ്‌പകൾ നൽകുന്നു‌ ; പ്രചരണങ്ങൾ വസ്‌തുതാവിരുദ്ധമെന്ന് വനിത വികസന കോർപറേഷൻചില മതവിഭാ​ഗങ്ങൾക്ക് മാത്രം വായ്‌പകൾ നൽകുന്നു‌ ; പ്രചരണങ്ങൾ വസ്‌തുതാവിരുദ്ധമെന്ന് വനിത വികസന കോർപറേഷൻ
“ജോപ്പന്റെ അറസ്റ്റ് ഉമ്മൻ‌ചാണ്ടി അറിയണമെന്നില്ല’; കെ സി ജോസഫിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
സി ആര്‍ ഓമനക്കുട്ടന്‍ സാഹിത്യ ചരിത്രവും രാഷ്‌ട്രീയ ചരിത്രവും സൂക്ഷ്‌മ‌മായി അവലോകനം ചെയ്യുന്നതില്‍ ശ്രദ്ധാലുവായ എഴുത്തുകാരൻ: മുഖ്യമന്ത്രിസി ആര്‍ ഓമനക്കുട്ടന്‍ സാഹിത്യ ചരിത്രവും രാഷ്‌ട്രീയ ചരിത്രവും സൂക്ഷ്‌മ‌മായി അവലോകനം ചെയ്യുന്നതില്‍ ശ്രദ്ധാലുവായ എഴുത്തുകാരൻ: മുഖ്യമന്ത്രി
“നിപ പ്രതിരോധത്തിന്‌ ഒറ്റക്കെട്ടായി ശ്രമിക്കുമ്പോള്‍ വാർത്ത വളച്ചൊടിച്ച്‌ ആളുകളെ ഭയപ്പെടുത്തരുത്‌’; മനോരമയോട്‌ മന്ത്രി വീണാ ജോർജ്‌
പ്രൊഫ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചുപ്രൊഫ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു
നിപാ: കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ക്ലാസുകൾ ഓൺലൈനിൽനിപാ: കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ക്ലാസുകൾ ഓൺലൈനിൽ
കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം; 21 ന്‌ രാജ്‌ഭവന്‌ മുന്നിൽ എൽഡിഎഫ്‌ സത്യഗ്രഹംകേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം; 21 ന്‌ രാജ്‌ഭവന്‌ മുന്നിൽ എൽഡിഎഫ്‌ സത്യഗ്രഹം

Related posts

കോഴിക്കോട് ആനക്കൊമ്പ് കേസ്; പ്രതികളെ കുറിച്ചുള്ള സുപ്രധാന വിവരം അന്വേഷണ സംഘത്തിന്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്ന് വീ​ണ്ടും വ​ര്‍​ധി​ച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ; ആകെ 305 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox