27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നിൽ മൃഗസ്‌നേഹികളുടെ പ്രതിഷേധം.
Uncategorized

അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നിൽ മൃഗസ്‌നേഹികളുടെ പ്രതിഷേധം.

അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിന് മുന്നിൽ മൃഗസ്‌നേഹികളുടെ പ്രതിഷേധം. റേഡിയോ കോളർ ഉണ്ടായിട്ടും ആനയുടെ ഇപ്പോഴുള്ള ഫോട്ടോയോ ചിത്രങ്ങളോ തമിഴ്‌നാട് സർക്കാർ പുറത്ത് വിടാത്തതിൽ ദുരൂഹത ഉണ്ടെന്ന് ഇവർ ആരോപിക്കുന്നു. ആനയെ തിരികെ കൊണ്ടുവരുന്നത് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

ഏപ്രിൽ 30ന് ചിന്നക്കനാലിൽ നിന്ന് ഏറെ പരിശ്രമത്തിനൊടുവിൽ പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലാണ് തുറന്നുവിട്ടത്. 11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.

Related posts

താമരശേരി ചുരത്തില്‍ കുടുങ്ങിയ ലോറി നീക്കി, ഗതാഗത കുരുക്ക് മാറാന്‍ സമയമെടുക്കുമെന്ന് പൊലീസ്

Aswathi Kottiyoor

കാണാതായ ആമയെ മൂന്നരവർഷത്തിന് ശേഷം കണ്ടെത്തി, വീട്ടിൽ നിന്നും അഞ്ച് മൈൽ അകലെ..!

Aswathi Kottiyoor

ഹിജാബ് ധരിച്ചില്ല: ഇറാനിൽ പൊലീസ് മര്‍ദനമേറ്റ പതിനാറുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox