28.9 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിയന്ത്രണം
Uncategorized

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിയന്ത്രണം

പരിയാരം: നിപക്കെതിരായ മുൻകരുതലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആശുപത്രിയിൽ വരുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.

നിപ സംശയിക്കുന്ന രോഗികൾ വന്നാൽ ആവശ്യമായ പരിചരണം നൽകാൻ ഡോ. പ്രമോദ് നോഡൽ ഓഫീസറായി ഇൻഫെക്‌ഷൻ കൺട്രോൾ യൂണിറ്റ് തുടങ്ങി. മുൻപ് കോവിഡ് ആവശ്യത്തിനായി ഉപയോഗിച്ച ലിഫ്റ്റ് നിപ വ്യാധിക്കുള്ള കമ്മിറ്റഡ് ലിഫ്റ്റായി ഉപയോഗിക്കും. വാർഡ് 505 ഐസോലേഷൻ വാർഡാക്കി.

സന്ദർശകരെ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി പ്രധാന പ്രവേശന കവാടങ്ങൾക്ക് പുറമെയുള്ള എൻട്രി- എക്‌സിറ്റ് പോയിന്റുകൾ അടച്ചിടും. പുതിയ ലിഫ്റ്റുകൾ രോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ചികിത്സയ്ക്കായി പ്രവേശിക്കുന്ന സമയത്ത് ഒരു രോഗിയുടെ കൂടെ ഒരു സഹായിയെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ.

മറ്റ് ലിഫ്റ്റുകൾ സാധാരണ പോലെ പ്രവർത്തിക്കും. പ്രത്യേക സാഹചര്യത്തിൽ എല്ലാവരും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർഥിച്ചു

Related posts

‘ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസ്’; പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് മോദി, കോൺ​ഗ്രസിന് വിമര്‍ശനം

Aswathi Kottiyoor

ആലപ്പുഴയിൽ നിയമം കാറ്റിൽപ്പറത്തി വിനോദയാത്രാ ബോട്ടുകൾ

Aswathi Kottiyoor

40% വരെ നഷ്ടം വിളവെടുപ്പിന് ശേഷം; കർഷകരെ സഹായിക്കാൻ 5.25 കോടി

Aswathi Kottiyoor
WordPress Image Lightbox