28.1 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • പാൽചുരം റോഡിന്റെ ശോചനീയവസ്ഥ,മലയോര സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തിൽ ശവമഞ്ചം പേറിയുള്ള പ്രതീകാത്മ പ്രതിഷേധ വിലാപ യാത്ര നടത്തി.
Uncategorized

പാൽചുരം റോഡിന്റെ ശോചനീയവസ്ഥ,മലയോര സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തിൽ ശവമഞ്ചം പേറിയുള്ള പ്രതീകാത്മ പ്രതിഷേധ വിലാപ യാത്ര നടത്തി.

കുടിയേറ്റ ജനതയുടെ ചിരകാല സ്വപ്നവും കൊട്ടിയൂരിന്റെ ജീവനാഡിയും ഐശ്വര്യവുമായ പാൽചുരം റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരികുന്നതിനും ഉത്തരവാദിത്ത്വപ്പെട്ടവർ തയ്യാറാകണമെന്നാവശ്യപ്പെട്ട് കൊണ്ട് മലയോര സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തിൽ ശവമഞ്ചം പേറിയുള്ള പ്രതീകാത്മ പ്രതിഷേധ വിലാപ യാത്ര നടത്തി. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് കൊട്ടിയൂർ പഞ്ചായത്ത് പരിസരത്തു നിന്നാരംഭിച്ച വിലാപ യാത്രയിൽ ജാതിമത രാഷ്ട്രീയം മറന്ന് കൊട്ടിയൂർ ജനത അണി നിരന്നു. കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ സംഘടനകളും പൊതു ജനങ്ങളും പങ്കെടുത്തു. ചുങ്കക്കുന്ന് ഫൊറോന വികാരി റവ. ഫാ. പോൾ, കൂട്ടാല ഉദ്ഘാടനം ചെയ്തു, പാൽചുരം റോഡിൻറെ തുടക്കക്കാരിൽ ഒരാളായ മാത്യു നരിപ്പാറയിൽ ആദ്യ റീത്ത് സമർപ്പണം നടത്തി യ യാത്രയ്ക്ക് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, ഫ്രാൻസിസ് പുലയം പറമ്പിൽ , ജിജോ അറയ്ക്കൽ, അഖിൽ പ്രേം വയനാട്, എന്നിവർ സംസാരിച്ചു. മലയോര സംരക്ഷണ സമിതീ ഭാരവാഹികളായ സിജോ മാങ്കൂട്ടം റെജി കന്നുകുഴി, സി. കെ. വിനോദ്, അനിൽ കൊട്ടിയൂർ , രാജേഷ് കൊട്ടിയൂർ, ഫാ.വിനോദ് പി. തോമസ് എന്നിവർ നേതൃത്ത്വം നൽകി. കൊട്ടിയൂരിലെ വിവിധ സംഘടനകളും ക്ലബ്ബുകളും റീത്ത് സമർപ്പിച്ചും വിലാപ യാത്രയിൽ പങ്കെടുത്തു. ഈ വിലാപയാത്ര ഒരു സൂചനാ സമരമായ് കണ്ട് കൊണ്ട് ഒരു നാടിന്റെ പ്രതീക്ഷയും ആശ്രയുവുമായ റോഡിനെ എത്രയും പെട്ടന്ന് പണികൾ പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related posts

ട്രഷറികളിൽ 2000 രൂപ നോട്ട് സ്വീകരിക്കും.

Aswathi Kottiyoor

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

Aswathi Kottiyoor

അതിശക്ത മഴ മാത്രമല്ല, കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും; മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്

Aswathi Kottiyoor
WordPress Image Lightbox