പേരാവൂർ : സിപിഐ പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച പ്രാദേശിക പദയാത്ര നടത്തും. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജാഥ.
ഞായറാഴ്ച രാവിലെ 9 മണിക്ക് കണിച്ചാറിൽ ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ ജാഥ ഉദ്ഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി വി. ഗീത ലീഡറും എം. ഭാസ്കരൻ ഡെപ്യൂട്ടി ലീഡറും ജോഷി തോമസ് ഡയറക്ടറുമായ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പേരാവൂരിൽ സമാപിക്കും.
previous post