24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്
Kerala

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്

പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയ്‌ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. ഓണ്‍ലൈനില്‍ വാങ്ങിയ ചൈനീസ് നിര്‍മിത കരോക്കെ മൈക്കാണ് പൊട്ടിത്തെറിച്ചത്.

പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ചാർജിലിട്ടുകൊണ്ടാണ് കുട്ടി മൈക്ക് ഉപയോ​ഗിച്ചത്. പാട്ട് പാടുന്നത് കുട്ടി വീഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്‌ദം നിന്നുപോവുകയും കുറച്ച് സമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുകയുമായിരുന്നു. നിർമാണക്കമ്പനിയുടെ പേര് വ്യക്തമല്ല.

Related posts

സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കും; സംസ്ഥാനത്ത് പ്രവേശനോത്സവം ജൂൺ ഒന്നിന് : മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

മാധ്യമപ്രവർത്തനം മഹത്തരമായ തൊഴിൽ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Aswathi Kottiyoor

ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി

Aswathi Kottiyoor
WordPress Image Lightbox