23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നിപ:സമ്പർക്ക പട്ടികയിൽ 950 പേർ, 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു
Uncategorized

നിപ:സമ്പർക്ക പട്ടികയിൽ 950 പേർ, 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു

കോഴിക്കോട്: കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി.

നിപയുടെ പശ്ചാത്തലത്തിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ വീണാ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും പങ്കെടുക്കും. 11 മണിക്ക് പ്രശ്ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകനയോഗവും ചേരും. 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചു. കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദ‍ശിച്ചേക്കും. RGCBയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും

Related posts

നേരിയ ഇടിവിൽ സ്വർണവില ആശ്വാസത്തിൽ ഉപഭോക്താക്കൾ, പവന്റെ വില അറിയാം

Aswathi Kottiyoor

മകളുടെ ഘാതകരുടെ ശിക്ഷാ വിധിയറിഞ്ഞ് മടക്കം; മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ അച്ഛന്‍ അന്തരിച്ചു

Aswathi Kottiyoor

റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രീരാമന്റെ വേഷം കെട്ടി ബാലന്‍; കാലില്‍ വീണ് തൊഴുത് ഹരിയാന മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox