അവരെന്റെ വായിൽ തുണി തിരുകിയില്ല എന്ന് മാത്രമേയുള്ളൂ. അത്രമാത്രം എന്റെ ശബ്ദം പുറത്ത് വരാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇത്രയും പിന്തുണ ലഭിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. ഈ ഇരുട്ടിലേക്ക് പ്രകാശം പരത്താമെന്നാണ് കരുതിയത്. എന്നാൽ ലഭിച്ച പിന്തുണ അത് തീപ്പന്തമാക്കുകയായിരുന്നുവെന്ന് ഗ്രോ വാസു കൂട്ടിച്ചേർത്തു.
പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെ, ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്ന് ജയിൽ മോചിതനായതിന് ശേഷം ഗ്രോ വാസു പറഞ്ഞിരുന്നു. 45 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രോ വാസുവിന് മോചനം ലഭിച്ചത്. ജയിലിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് ഗ്രോ വാസുവിനെ സ്വീകരിച്ചത്. ഈ കൊലപാതകത്തിൽ ജുഢീഷ്യൽ അന്വേഷണം നടത്തണം, കൊലപാതകികളെ ശിക്ഷിക്കണം എന്നിവയാണ് ആവശ്യപ്പെടുന്നത്. സഖാവ് വർഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാൻ അഹോരാത്രം പണിയെടുത്തിരുന്നു. രണ്ടു വർഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. എങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്നമില്ല. അവരെ കൊലപാതകികളാണെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ജനങ്ങൾ അവരെ മനസ്സിലാക്കണം. 94 വയസ്സായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും ഗ്രോ വാസു പറഞ്ഞിരുന്നു.