വിദ്യാലയങ്ങൾക്ക് ഫണ്ട് അനുവദിക്കാൻ വൈകുന്നതെന്ന സർക്കാർ വാദം തള്ളിയ ഹൈക്കോടതി വിദ്യാലയങ്ങൾക്ക് ഫണ്ട് നൽകാൻ കഴിയില്ലെങ്കിൽ നിർത്തിവെയ്ക്കണമെന്നും പ്രധാനാധ്യാപകർ ഇതിനകം ചിലവഴിച്ച പണം എപ്പോൾ കൊടുക്കുമെന്ന കാര്യത്തിൽ ഉടൻ മറുപടി വേണമെന്നും ജസ്റ്റിസ് ടി ആർ രവി സർക്കാർ പ്ലീഡറോട് ആവശ്യപ്പെട്ടു. ഫണ്ട് കൃത്യമായി നൽകിയില്ലെങ്കിൽ പദ്ധതി നിർത്തിവെയ്ക്കാൻ ഉത്തരവിടേണ്ടി വരുമെന്നും കുടിശിക പലിശ സഹിതം നൽകേണ്ടിവരുമെന്നും കോടതി വാക്കാൽ പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ്അസോസിയേഷൻ ( കെ പി എസ് ടി എ ) സംസ്ഥാന കമ്മറ്റിഉച്ചഭക്ഷണ പദ്ധതിയുടെ പേരിൽ അധ്യാപകരെ കടക്കെണിയിലാക്കുന്ന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട്പെറ്റിഷനിൽ ഇന്ന് നടന്നഹിയറിംഗിലാണ് ( WP(C)29565/2023 ) ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ
നിരീക്ഷണമുണ്ടായത്. സംഘടനയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ് കണ്ണന്താനം ഹാജരായി. വിശദ വാദത്തിനായി കേസ് ബുധനാഴ്ച (13/9/23)ത്തേക്ക് മാറ്റി.കഴിഞ്ഞ രണ്ട് വർഷമായി ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ തികഞ്ഞ അനാസ്ഥയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.എ ഇ ഒ ഓഫീസ് മുതൽ മന്ത്രിയുടെ വസതി വരെ നിരന്തര സമര പരമ്പരയാണ് ഈ വിഷയത്തിൽ നടത്തിവരുന്നത്. കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണങ്ങൾ ഉയർത്തി വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന വലിയ ആശ്വാസ പദ്ധതിയാണ് ഇല്ലാതാക്കുന്നത്. സ്കൂളുകൾ ഫണ്ട് ഇല്ലെങ്കിലും പദ്ധതി നടപ്പാക്കുമെന്ന മൗഢ്യ ധാരണയാണ് സർക്കാരിനെ നയിക്കുന്നതെന്നും ശക്തമായ സമരങ്ങളും നിയമ നടപടികളും സർക്കാർ കണ്ണുതുറക്കും വരെ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന വലിയ ആശ്വാസ പദ്ധതിയാണ് ഇല്ലാതാക്കുന്നത്..
- Home
- Uncategorized
- ഉച്ചഭക്ഷണ പദ്ധതി നടത്താൻ കഴിയില്ലെങ്കിൽ നിർത്തിവെയ്ക്കണം: ഹൈക്കോടതി