26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • നിപ: കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തും; നിർദേശം നൽകി സർക്കാർ.
Uncategorized

നിപ: കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തും; നിർദേശം നൽകി സർക്കാർ.

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനം.ഇതു സംബന്ധിച്ച്പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനാണ് നിർദേശം നൽകിയത്.

സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട സെന്ററുകളിലെയും കണ്ടെയ്ൻമെന്റ് സോണിലെ പരീക്ഷകൾ പിന്നീട് നടത്തും. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏഴുപഞ്ചായത്തുകളിലായി 43 വാർഡുകളാണ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചത് . ആയഞ്ചേരി, മരുതോങ്കര , തിരുവള്ളൂർ , കുറ്റ്യാടി , കായക്കൊടി, വില്യപ്പളളി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകളിലാണ് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചത്.കണ്ടെയ്ൻമെന്റ് സോണുകളിലെ സ്‌കൂളുകൾക്കും സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. എന്നാൽ സർക്കാർ – അർധസർക്കാർ- പൊതുമേഖലാ- ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്നു പ്രവർത്തിക്കാൻ പാടില്ല

Related posts

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക്

Aswathi Kottiyoor

ബലാത്സം​ഗം ചെയ്തു, 111 തവണ കുത്തി, ക്രൂരമായി കൊലപ്പെടുത്തി; എന്നിട്ടും യുവാവിനെ വെറുതെ വിട്ട് പുടിൻ- കാരണമിത്

Aswathi Kottiyoor

ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സഹായം, കെഎസ്ആര്‍ടിസിക്ക് 30 കോടി നൽകി

Aswathi Kottiyoor
WordPress Image Lightbox