24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൗമാരക്കാരുടെ ഡ്രൈവിങ് ഭ്രമം; മഞ്ചേരിയിൽ ഒരുദിവസം ശിക്ഷിച്ചത് 18 മാതാപിതാക്കളെ*
Uncategorized

കൗമാരക്കാരുടെ ഡ്രൈവിങ് ഭ്രമം; മഞ്ചേരിയിൽ ഒരുദിവസം ശിക്ഷിച്ചത് 18 മാതാപിതാക്കളെ*

മലപ്പുറം: ഇരുചക്ര വാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം വിനയാകുന്നത് രക്ഷിതാക്കൾക്ക്. 18 വയസ്സാകുന്നതിന് മുമ്പ് വാഹനമോടിച്ച് പൊലീസ് പിടിയിലകപ്പെട്ടാൽ പിഴയടച്ചാൽ മാത്രം മതിയാകില്ല, തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ 1988ലെ മോട്ടോർ വാഹന നിയമം 199 എ പ്രകാരം മൂന്ന് വർഷം വരെ തടവും 25000 രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. ഇത്തരത്തിൽ നിയമ ലംഘനം നടത്തിയതിന് കഴിഞ്ഞ ദിവസം മാത്രം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 18 പേരെയാണ് ശിക്ഷിച്ചത്.

ഇതിൽ ആറു പേരും വീട്ടമ്മമാരാണ്. 18 പേരിൽ നിന്നായി കോടതി 5,07,750 രൂപ പിഴയായി ഈടാക്കി. മാത്രമല്ല എല്ലാവരും കോടതി പിരിയും വരെ തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ആറുപേർ കാൽലക്ഷം രൂപ വീതം പിഴയൊടുക്കി യപ്പോൾ 12 പേർക്ക് 30,250 രൂപ വീതമാണ് പിഴശിക്ഷ ലഭിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ചത്തെ ജയിൽവാസം വേണ്ടി വരുമെന്ന ജഡ്ജി യുടെ വിധിയെ തുടർന്ന് 18 പേരും വൈകിട്ട് വരെ കോടതി പരിസരത്ത് തടവനുഭവിച്ചശേഷം പിഴയടക്കുകയായിരുന്നു.

ഓഗസ്റ്റ് 30ന് കുട്ടിയെ വാഹനത്തിന്‍റെ ബോണറ്റിലിരുത്തി ഓണാഘോഷ യാത്ര നടത്തിയതിന് ഡ്രൈവറെയും കുട്ടിയുടെ അച്ഛനെയും തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മേനകുളം മുതൽ വെട്ടുറോഡ് റൂട്ടിലാണ് കുട്ടിയെ ബോണറ്റിലിരുത്തി അപകടകരമായ നിലയിൽ ആഘോഷയാത്ര നടത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ തുറന്ന ജീപ്പിന്‍റെ ബോണറ്റിലിരുത്തി യാത്ര നടത്തിയ ദൃശ്യങ്ങള്‍ മറ്റ് യാത്രക്കാർ പകർത്തി നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. ആറ്റിങ്ങലിൽ നിന്നും വാടകയ്ക്കെടുത്ത ജീപ്പിലായിരുന്ന യാത്ര. കഴക്കൂട്ടം സ്വദേശി ഹരികുമാറാണ് വാഹനമോടിച്ചത്.

Related posts

തൃശ്ശൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു

Aswathi Kottiyoor

ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും, നൊമ്പരമായി പ്രവീൺ, കളമശ്ശേരി സ്ഫോടനത്തിൽ മരണം ആറായി

Aswathi Kottiyoor

തലവേദനക്ക് കുത്തിവെപ്പെടുത്ത 7വയസുകാരന്‍റെ കാൽ തളർന്നെന്ന പരാതി, ഗുരുവായൂർ എസിപി അന്വേഷണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox