24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • റവന്യു മന്ത്രി കെ. രാജന് നിവേദനം നൽകി.
Iritty

റവന്യു മന്ത്രി കെ. രാജന് നിവേദനം നൽകി.

ഇരിട്ടി: വയനാട് കരിന്തളം 400 കെ വി വൈദ്യതി ലൈനിന്റെ നിർമാണത്തിലെ കർഷകരുടെ ആശങ്ക അറിയിച്ചു കൊണ്ട്അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് (ആക്ഷൻ കമ്മറ്റി ചെയർമാൻ ) കുര്യാച്ചൻ പൈമ്പള്ളികുന്നേൽ സണ്ണി ജോസഫ് എം എൽ എ യുടെ സാന്നിധ്യത്തിൽ മന്ത്രി കെ. രാജന് നിവേദനം നൽകി. ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് നിലവിലെ മാർക്കറ്റ് വിലയിൽ ഇരട്ടി നല്കുക, ടവർ കടന്നുപോകുന്ന ഭൂമിക്ക് നിലവിലെ മാർക്കറ്റ് വില നൽകുക, പദ്ധതിയിൽ നഷ്ടമാകുന്ന വിളകൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ. കർഷന്റെ ന്യായമായ ആവശ്യങ്ങൾക്ക് ഇതുവരെ വ്യക്തമായ ഉത്തരം അധികൃതരും ഗവർമെന്റും നൽകാത്തതും കർഷന്റെ ആശങ്ക വർധിപ്പിക്കുന്നതായി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. ആറളം ഫാമിൽ ഉൾപ്പെടെ പല ഭാഗങ്ങളിലും ടവറിന്റെ ജോലികൾ പൂർത്തിയായിരിക്കുകയാണ്. ഏതുനിമിഷവും കർഷകന്റെ കൃഷിഭൂമിയിൽ ടവറിന്റെ ജോലികൾ ആരംഭിക്കാൻ തൊഴിലാളികൾ എത്തുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇതേ വിഷയം ചൂണ്ടികാണിച്ചുകൊണ്ട് വൈദ്യുത മന്ത്രിക്കും നിവേദനം മുൻപ് നൽകിയിരുന്നു. കർഷകന്റെ ആവശ്യം അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് വൈദ്യുത മന്ത്രി ഉറപ്പ് നൽകിയെങ്കിലും വിളിച്ചു ചേർക്കും എന്നുപറഞ്ഞ ഉന്നത തല യോഗം പോലും നടന്നതായി ആർക്കും അറിവില്ല. കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത റവന്യു മന്ത്രി ആറളം വില്ലേജ് ഓഫീസ് ഉത്ഘാടനത്തിന് എടൂരിൽ എത്തിയപ്പോഴാണ് നിവേദനം നൽകിയത്. നിവേദന സംഘത്തിൽ അയ്യൻകുന്ന് വൈസ് പ്രിസിഡന്റ് ബീന റോജസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മിനി വിശ്വനാഥൻ, സിന്ധു ബെന്നി, വാർഡ് മെമ്പർ സജി മച്ചിത്താന്നി, ആക്ഷൻ കമ്മറ്റി കൺവീനർ ബെന്നി പുതിയപുറം, ജോർജ് കിളിയന്തറ, ഷാജു ഇടശ്ശേരി, റോബിൻ എന്നിവർ സന്നിഹിതർ ആയിരുന്നു.

Related posts

വർണ്ണം കുട ആദ്യ വില്പന ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

400 കെ വി ലൈൻ കണിച്ചാർ ടൗൺ കാളികയം അലൈൻമെന്റ് മാറ്റണമെന്നാവശ്യം ശക്തമാകുന്നു.

Aswathi Kottiyoor

ഇരിട്ടി ഉപജില്ലയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി- എ ഇ ഒ

Aswathi Kottiyoor
WordPress Image Lightbox