24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഗുരുവായൂർ പുനലൂർ എക്സ്‌പ്രസ്‌ ട്രെയിനിൽ കോച്ചുകൾ കുറച്ചു ; ട്രെയിനിൽ 
കയറാനാകാതെ യാത്രക്കാർ
Kerala

ഗുരുവായൂർ പുനലൂർ എക്സ്‌പ്രസ്‌ ട്രെയിനിൽ കോച്ചുകൾ കുറച്ചു ; ട്രെയിനിൽ 
കയറാനാകാതെ യാത്രക്കാർ

തൃശൂർ
ഗുരുവായൂർ–- – പുനലൂർ എക്സ്‌പ്രസ്‌ ട്രെയിനിൽ കോച്ചുകൾ വെട്ടിച്ചുരുക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. ട്രെയിൻ മധുരവരെ നീട്ടിയപ്പോൾ കോച്ചുകൾ കുറയ്‌ക്കുകയും ബാക്കിയുള്ള കോച്ചുകളിൽ മൂന്നെണ്ണം റിസർവ്‌ഡ്‌ ആക്കുകയും ചെയ്തതോടെയാണ്‌ ഗുരുവായൂരിനും എറണാകുളത്തിനുമിടയിലെ സ്ഥിരം യാത്രികർക്ക് വണ്ടിയിൽ കയറാനാവാത്ത വിധം തിരക്കായി മാറിയത്‌.

വർഷങ്ങളായി ഈ വണ്ടിയിൽ യാത്ര ചെയ്‌തിരുന്നവരാണ്‌ ട്രെയിനിൽ കയറിപ്പറ്റാനാകാതെ ഗതികേടിലായത്‌. ഗുരുവായൂരിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിനിൽ സീറ്റുകൾ നിറഞ്ഞ് തൃശൂരിൽ നിന്നുതന്നെ യാത്രക്കാർ നിൽപ്പ് തുടങ്ങും. ഇരിങ്ങാലക്കുടയും ചാലക്കുടിയും എത്തുന്നതോടെ സ്ത്രീകളും വിദ്യാർത്ഥികളുമടക്കമുള്ള യാത്രികർക്ക് വണ്ടിയിൽ കയറാൻതന്നെ കഴിയാത്ത സ്ഥിതിയാണ്. കയറിയവർക്ക് നിലത്ത്‌ കാലുകുത്താനാകുന്നില്ല. ഗുരുവായൂർ–- – പുനലൂർ എക്സ്‌പ്രസ്‌ ട്രെയിനിലെ യാത്രപ്രശ്‌നം റെയിൽവേ അടിയന്തരമായി പരിഹരിക്കണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Related posts

ശബരിമല ദർശനത്തിന്‌ വ്യാഴാഴ്‌ച മുതൽ സ്‌പോട്ട്‌ ബുക്കിങ്‌; പത്തിടത്ത്‌ സൗകര്യം ഒരുക്കിയതായി സർക്കാർ .

Aswathi Kottiyoor

ഓണം വിഭവസമൃദ്ധമാക്കാൻ ഭക്ഷ്യ വകുപ്പ് സജ്ജം: മന്ത്രി ജി. ആർ. അനിൽ

Aswathi Kottiyoor

കെഎസ്ആർടിസിയുടെ കൊറിയർ & ലോജിസ്റ്റിക്സ് പദ്ധതികളുടെ ഉത്ഘാടനം

Aswathi Kottiyoor
WordPress Image Lightbox