ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം ജിഎസ്ടി വർധനയ്ക്ക് ശുപാർശ ചെയ്യുമെന്ന് നിതിൻ ഗഡ്കരി. 10 ശതമാനം മലിനീകരണ നികുതി ചുമത്താന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കും. ഡീസല്‍ വാഹന ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. ഡീസല്‍വാഹന നിര്‍മാണ കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞു. നിർദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ഇന്ന് വൈകിട്ടോടെ കൈമാറും.
ഡൽഹിയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനീകരണം തടയുന്നതിനും ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.’ഡീസൽ വളരെ അപകടകരമായ ഇന്ധനമാണ്. ഇതിൽ നിന്നുള്ള വേഗത്തിലുള്ള പരിവർത്തനമാണ് രാജ്യം ആഗ്രഹിക്കുന്നത്