24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി
Kerala

റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി

റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ റേഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

റേഷന്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയെയും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള സമരപരിപാടിയില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നാളെയാണ് സംസ്ഥാനത്തെ ഒരു വിഭാഗം റേഷന്‍വ്യാപാരികള്‍ സമരം നടത്താനിരിക്കുന്നത്

Related posts

അപകടം ഉണ്ടാക്കുന്ന അജ്ഞാത വാഹനങ്ങൾ കണ്ടെത്താൻ സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

ജീവൻ രക്ഷിക്കാൻ നീന്തൽ പരിശീലനകേന്ദ്രങ്ങൾ സഹായകമാകും: മുഖ്യമന്ത്രി

Aswathi Kottiyoor

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം; ആ​ത്മ​ഹ​ത്യ നി​ര​ക്കി​ൽ വ​ൻ വ​ർ​ധ​ന; 6.4 ശ​ത​മാ​നം പേ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ച​വ​ർ

Aswathi Kottiyoor
WordPress Image Lightbox