26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കുതിക്കാൻ കേരളം , വീഴ്‌ത്താൻ കേന്ദ്രം ; പണവും അധികാരങ്ങളും കവരുന്നു
Kerala

കുതിക്കാൻ കേരളം , വീഴ്‌ത്താൻ കേന്ദ്രം ; പണവും അധികാരങ്ങളും കവരുന്നു

കോവിഡ്‌ പ്രതിസന്ധികളിൽനിന്ന്‌ കരകയറുന്ന കേരളത്തിന്‌ അർഹതപ്പെട്ട ധനവിഹിതങ്ങൾ നിഷേധിച്ച്‌ സാമ്പത്തികമായി തകർക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. റവന്യു, തനത്‌ നികുതി, നികുതിയിതര വരുമാനങ്ങളെല്ലാം ഉയർത്തിയും അനാവശ്യച്ചെലവുകൾ നിയന്ത്രിച്ചും കേരള സമ്പദ്‌ഘടനയുടെ സുസ്ഥിരതയ്ക്കുള്ള ശ്രമങ്ങളെയെല്ലാം തകിടം മറിയ്ക്കുന്നതാണ്‌ കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടികൾ.

കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിന്റെ നികുതി വരുമാനം 18.5 ശതമാനം വർധിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മൂന്നുശതമാനം അധികം. തനതുനികുതിയുടെ പങ്ക്‌ 54.2ൽനിന്ന്‌ 58.2 ശതമാനമായി. ഒരുവർഷത്തിനുള്ളിൽ നാലു ശതമാനം വർധന. തനതുനികുതിയിലെ 22.11 ശതമാനം വളർച്ചാനിരക്ക്‌ ദേശീയ ശ്രദ്ധനേടി. 2021–-22ലെ 63,000 കോടിയിൽനിന്ന്‌ കഴിഞ്ഞവർഷം 77,000 കോടിയായി. ഈ നേട്ടത്തിൽ മഹാരാഷ്‌ട്രയും ഗുജറാത്തും മാത്രമേ മുന്നിലുള്ളു. ശക്തമായ ഉൽപ്പാദന മേഖലകളാണ്‌ ഇരുസംസ്ഥാനങ്ങളുടെയും നേട്ടത്തിനു കാരണം. സമാനമായ സമ്പദ്‌ഘടന അല്ലാതിരുന്നിട്ടും കേരളം മൂന്നാമതെത്തി. തനതുനികുതിയിതര വരുമാനത്തിൽ 44.83 ശതമാനം വളർച്ചയുണ്ട്‌. 10,000 കോടിയിൽനിന്ന്‌ 15,000 കോടിയായി. കഴിഞ്ഞവർഷം റവന്യുച്ചെലവ്‌ നിയന്ത്രണത്തിൽ വിജയിച്ച ഏക സംസ്ഥാനമായി.

ഇതൊന്നും പരിഗണിക്കാതെ കേരളത്തിന്റെ കടമെടുപ്പ്‌ അവകാശങ്ങൾ കഴിഞ്ഞവർഷം 47 ശതമാനമാണ്‌ വെട്ടിക്കുറച്ചത്‌. ഏകപക്ഷീയമായ നിബന്ധനകൾ അടിച്ചേൽപ്പിച്ചു. കിഫ്‌ബിയ്ക്കായി എടുത്ത വായ്‌പകളും ക്ഷേമ പെൻഷൻ വിതരണത്തിനെടുത്തവയും സർക്കാർ വായ്‌പയായി കണക്കാക്കി. ഇത്‌ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ അനുവാദത്തിൽ തട്ടിക്കിഴിച്ചു. ധന ഉത്തരവാദിത്വനിയമം അനുസരിച്ച്‌ കേരളത്തിന്‌ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നുശതമാനം കടമെടുക്കാം. കോവിഡ്‌ സാഹചര്യത്തിൽ ഇത്‌ അഞ്ചുശതമാനംവരെ ഉയർത്തി. പടിപടിയായി വീണ്ടും മൂന്നിലെത്തിച്ചു. ഇതിലാണ്‌ വെട്ടിക്കുറയ്‌ക്കുന്നത്‌.

കേന്ദ്ര പദ്ധതികൾക്ക്‌ ലഭിച്ചിരുന്ന 80 ശതമാനം കേന്ദ്രവിഹിതം അറുപതിനു താഴേയായി. വിവിധ കേന്ദ്ര സഹായങ്ങളിലെ മൂന്നുവർഷംവരെയായ കുടിശ്ശികകൾ അകാരണമായി തടഞ്ഞുവയ്ക്കുന്നു. ഇവ ലഭ്യമാക്കണമെന്ന്‌ ആവർത്തിച്ച്‌ ആവശ്യപ്പെടുമ്പോൾ നുണപ്രചാരണങ്ങൾവഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നു.

Related posts

സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന സവാരിയാകാം; സര്‍ക്കാര്‍ ഓഫീസുകള്‍ ജൂണ്‍ 7 മുതല്‍ തുറക്കാം………….

Aswathi Kottiyoor

ചെറാട് മലകയറ്റം; ബാബുവിന് ലഭിച്ച ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കാ​ൻ മാ​ർ​ഗ​രേ​ഖ​യാ​യി; ഒ​രു ബെ​ഞ്ചി​ൽ ഒ​രു കു​ട്ടി മാ​ത്രം

Aswathi Kottiyoor
WordPress Image Lightbox