25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പാലങ്ങളുടെ ചുവടെയുള്ള സ്ഥലങ്ങളിൽ പാർക്കുകൾ നിർമിക്കും; ആദ്യഘട്ടം കൊല്ലം ജില്ലയിൽ: മന്ത്രി മുഹമ്മദ് റിയാസ്
Kerala

പാലങ്ങളുടെ ചുവടെയുള്ള സ്ഥലങ്ങളിൽ പാർക്കുകൾ നിർമിക്കും; ആദ്യഘട്ടം കൊല്ലം ജില്ലയിൽ: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പാലങ്ങളുടെ ചുവടെയുള്ള സ്ഥലങ്ങളിൽ പാർക്കുകളും കളിസ്ഥലങ്ങളും നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. പാലങ്ങൾക്ക് ചുവടെ വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ വയോജനപാർക്ക്, കുട്ടികളുടെ പാർക്ക്, ബാസ്കറ്റ് ബോൾ കോർട്ട്, ടർഫ് ​ഗ്രൗണ്ട് എന്നിവ നിർമിക്കാനാണ് പദ്ധതിയിടുന്നതെന്നും പൊതുമരാമത്ത് ടൂറിസം പ്രവർത്തികൾക്കുള്ള ഡിസൈൻ പോളിസി തയാറാക്കുന്നതിനായി നടന്ന ശിൽപ്പശാലയിൽ ഈ ആശയം ചർച്ച ചെയ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

ആദ്യഘട്ടമായി കൊല്ലം, നെടുമ്പാശേരി എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കും. കൊല്ലത്ത് എസ്എൻ കോളജിന് സമീപത്തെ റെയിൽവെ ഓവർ ബ്രിഡ്ജിനു ചുവടെയാണ് പാർക്ക് നിർമിക്കുക. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ പദ്ധതി നടപ്പാക്കും. ടൂറിസം വർക്കിങ് ​ഗ്രൂപ്പ് പദ്ധതി അം​ഗീകരിച്ചു. ഉടനെ തന്നെ ഉത്തരവിറങ്ങുമെന്നും പണി ഉടനെ തുടങ്ങാൻ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവെച്ചു.

എല്ലാ നിയമസഭാം​ഗങ്ങളും ഇത് ശ്രദ്ധിക്കണമെന്നും മണ്ഡലങ്ങളിൽ ഇതുപോലെയുള്ള സാധ്യതകളുണ്ടെങ്കിൽ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. സഹകരണമേഖല, പൊതുമേഖല, സ്വാകാര്യമേഖല എന്നിവയെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഇത്തരം പ​ദ്ധതികൾ നടപ്പിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related posts

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സം; പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കും

Aswathi Kottiyoor

മു​ല്ല​പ്പെ​രി​യാ​ർ: 3,220 പേരെ മാറ്റിപ്പാർപ്പിക്കും

Aswathi Kottiyoor

മ​ൻ​സൂ​ർ വ​ധ​ക്കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

Aswathi Kottiyoor
WordPress Image Lightbox