26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കേരളയില്‍ 4 വര്‍ഷ ബിരുദം : വിജ്ഞാപനം ഉടന്‍
Kerala

കേരളയില്‍ 4 വര്‍ഷ ബിരുദം : വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം
സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സിലേക്കുള്ള പ്രവേശനത്തിന്റെ വിജ്ഞാപനം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. കേരള സർവകലാശാലയിൽ ആരംഭിക്കുന്ന ബിഎ ഓണേഴ്‌സ് വിത്ത് റിസർച്ച് ഡി​ഗ്രി പ്രോഗ്രാമിലേക്കാണ്‌ അപേക്ഷ ക്ഷണിക്കുന്നത്‌. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം. പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നിവയിൽ ഓണേഴ്‌സ് ബിരുദം ലഭിക്കുന്ന വിധത്തിലാണ് സിലബസ്. ‌

മൂന്നാം വർഷത്തിൽ ബിരുദവും നാലാംവർഷം പൂർത്തിയാകുമ്പോൾ ബിഎ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവുമാണ് വിദ്യാർഥിക്ക്‌ ലഭിക്കുന്നത്. കൂടാതെ ബിരു​ദാനന്തര ബിരുദ പ്രവേശനത്തിലേക്ക് ലാറ്ററൽ എൻട്രിയും നേടാനാകും. ഫൗണ്ടേഷൻ കോഴ്‌സ്, ഡിസിപ്ലിൻ സ്പെസിഫിക്ക് മേജർ, ഡിസിപ്ലിൻ സ്പെസിഫിക്ക്/മൾട്ടി ഡിസിപ്ലിനറി മൈനർ, റിസർച്ച് എന്നീ നാല് പ്രധാന ഘടകങ്ങൾ ആണ് പ്രോഗ്രാമിനുള്ളത്. നാലാം വർഷംമുതൽ പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവയിൽ ഏതു വിഷയത്തിൽ തുടർപഠനം വേണമെന്ന് വിദ്യാർഥിക്ക്‌ തീരുമാനമെടുക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ഡെസേർട്ടേഷൻ, ഇന്റേൺഷിപ്, ഫീൽഡ് സർവേ എന്നിവയും കോഴ്സിലുണ്ട്.
കാര്യവട്ടം ക്യാമ്പസിൽ ആരംഭിക്കുന്ന സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിന്റെ ഭാഗമായി പൊളിറ്റിക്കൽ സയൻസ്‌വകുപ്പിന്റെ കീഴിലാണ് കോഴ്സ് ആരംഭിക്കുന്നത്

Related posts

വൻവീഴ്‌ച; ലോകകപ്പ് വേദിയില്‍ പാകിസ്താനോട് ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ .

Aswathi Kottiyoor

കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: ന​ട​ൻ ശ്രീ​ജി​ത്ത് ര​വി അ​റ​സ്റ്റി​ൽ

Aswathi Kottiyoor

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ല്‍: കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox