26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • സോളാറിലേക്ക് മാറാനൊരുങ്ങി വിസ്മയ, രാജ്യത്തെ ആദ്യത്തെ അമ്യൂസ്മെന്റ് പാര്‍ക്കായിചരിത്ര നേട്ടം
Uncategorized

സോളാറിലേക്ക് മാറാനൊരുങ്ങി വിസ്മയ, രാജ്യത്തെ ആദ്യത്തെ അമ്യൂസ്മെന്റ് പാര്‍ക്കായിചരിത്ര നേട്ടം

കണ്ണൂര്‍: സഹകരണ മേഖലയിലെ വിനോദ വിജ്ഞാന കേന്ദ്രമായ വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക് 15 വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ പൂര്‍ണ്ണമായും സോളാറിലേക്ക് മാറുന്നു. സോളാറില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാര്‍ക്കായി വിസ്മയ പാര്‍ക്ക് മാറും.

വൈദ്യുതിക്ഷാമം രൂക്ഷമാകുന്ന ഈ കാലത്ത് വിസ്മയ പാര്‍ക്കില്‍ ഉല്‍പാദിപ്പിക്കുന്ന സോളാര്‍ എനര്‍ജിയില്‍ നിന്നു തന്നെ പാര്‍ക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാനാവും. 300 കെഡബ്ല്യു വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള സോളാര്‍ പ്ലാന്റാണ് വിസ്മയ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ളത്. ആകെ 684 പോളി ക്രിസ്റ്റലൈന്‍ പാനലുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

നിലവില്‍ എട്ട് കോടി ലിറ്റര്‍ മഴവെള്ള സംഭരണിയിലെ ജലം ഹൈടെക് രീതിയില്‍ ശുദ്ധീകരിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ റൈഡുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സോളാര്‍ കൂടി നിലവില്‍ വരുന്നതോടുകൂടി പാര്‍ക്ക് തികച്ചും ഇക്കോ സംവിധാനത്തിന്റെ ഭാഗമാവുകയാണ്.

ഒരു ദിവസം 1200 യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോളാര്‍ പ്ലാന്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന അതേ സമയത്തുതന്നെ പാര്‍ക്കില്‍ ഇത് ഉപയോഗിക്കാം എന്നു മാത്രമല്ല അധികം വരുന്ന വൈദ്യുതി കെ.എസ്ഇബി ക്ക് നല്‍കാം എന്നതു കൂടിയാണ് ഇതിന്റെ പ്രത്യേകത. തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദ പാര്‍ക്ക് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കൂടിയാണ് സോളാര്‍ സംവിധാനം നടപ്പിലാക്കിയത്.

Related posts

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ നേതൃത്വ പഠന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

കേരളത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഇവിഎമ്മുകളില്‍ ബാലറ്റ് പേപ്പറുകളടക്കം സജ്ജമാക്കുന്നു

Aswathi Kottiyoor

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

Aswathi Kottiyoor
WordPress Image Lightbox