24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 24 മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു
Uncategorized

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 24 മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: മതിയായ ഗുണനിലവാരമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയ 24 മരുന്നുകളുടെ പ്രത്യേക ബാച്ചുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ ഓഗസ്റ്റ് മാസം നടത്തിയ പരിശോധനയിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്. ഇവയുടെ പട്ടിക സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്

പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

Related posts

വീട് വാർക്കുന്നതിനിടെ തെന്നി താഴേക്ക് വീണു, കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; മാതാവ് ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

Aswathi Kottiyoor

ബിഷന്‍ സിംഗ് ബേദി അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യന്‍ സ്പിന്‍ ബൗളിംഗിലെ തലവര മാറ്റിയ ഇതിഹാസ താരം

Aswathi Kottiyoor
WordPress Image Lightbox