24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഐടിയിൽ കുതിച്ചുചാട്ടം ; 
62,000 പുതിയ തൊഴിൽ, കയറ്റുമതിയിലും കുതിപ്പ്‌
Kerala

ഐടിയിൽ കുതിച്ചുചാട്ടം ; 
62,000 പുതിയ തൊഴിൽ, കയറ്റുമതിയിലും കുതിപ്പ്‌

ഏഴുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഐടി പാർക്കിലെ തൊഴിലവസരങ്ങളിൽ വൻ കുതിച്ചുചാട്ടം. 62,000 അധിക തൊഴിലവസരമാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. 2011–- 2016ൽ ഇത്‌ 29,845 മാത്രമായിരുന്നു. പുതുതായി എത്തുന്ന കമ്പനികളിലും ഐടി സ്പെയ്‌സിലും ഈ വർധനയുണ്ട്‌. ടെക്‌നോപാർക്കിൽ പുതുതായി 128 കമ്പനിയും 20.97ലക്ഷം ചതുരശ്രയടിയുടെയും വർധനയുണ്ടായി. ഇൻഫോപാർക്കിൽ ഇത്‌ 294ഉം 49.59 ലക്ഷവും സൈബർ പാർക്കിൽ 82ഉം 2.88 ലക്ഷം ചതുരശ്രയടിയുമാണ്‌. ഐടി കയറ്റുമതിയിലും ഏറെ മുന്നിലാണ്‌. ടെക്‌നോപാർക്കിൽ 44616 കോടിയുടെയും ഇൻഫോപാർക്കിൽ 40,709 കോടിയുടെയും സൈബർ പാർക്കിൽ 215.73 കോടിയുടെയും ഐടി കയറ്റുമതി നടന്നു. 2011 –- 16ൽ ഇത്‌ 22,493 കോടി, 11,628 കോടി, 2.77 കോടി വീതമായിരുന്നു. ഏഴുവർഷത്തിനിടെ യഥാക്രമം 1735 കോടി, 5557.2 കോടി, 12.25 കോടി രൂപ വീതം നിക്ഷേപം ഐടി പാർക്കിലുണ്ടായി.

ഐടി മേഖലയിലെ തൊഴിലവസരം വർധിപ്പിക്കാൻ സർക്കാർ നടത്തിയ ഇടപെടലാണ്‌ വിജയം കാണുന്നത്‌. നിലവിൽ പ്രവർത്തിക്കുന്ന ആഗോള ഐടി കമ്പനികൾക്ക്‌ പുറമെ കേരളത്തിൽ സാന്നിധ്യമില്ലാത്തവയെ ആകർഷിക്കാൻ വിപുലമായ മാർക്കറ്റിങ്‌ പ്രവർത്തനവും നടത്തുന്നുണ്ട്‌. ഐടി നയം പരിഷ്‌കരിക്കാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്‌.

Related posts

ഹ്രസ്വകാല, ഫിക്സഡ് നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചു

Aswathi Kottiyoor

അധികാരത്തിലുള്ളവർ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളത്തില്‍ വാക്സിന്‍ ഉത്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox