23.4 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
Uncategorized

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

പുതുപ്പള്ളി: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം നാളെ. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണൽ. വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. 20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും എണ്ണും. ഒരു മേശയിൽ സർവീസ് വോട്ടുകളാണ് എണ്ണുക.

ആദ്യം എണ്ണിത്തുടങ്ങുന്നത് തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ്. 14 മേശകളിൽ 13 റൗണ്ട് വോട്ടെണ്ണൽ നടക്കും. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.

ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സർവർ, ഒരു കൗണ്ടിങ് സൂപ്പർവൈസർ, രണ്ടു കൗണ്ടിങ് സ്റ്റാഫ് എന്നിവർ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്‌സർവർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും. പുതുപ്പള്ളിയിൽ ഇക്കുറി 72.86 ആണ് പോളിങ് ശതമാനം. 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. 80 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ അവസരമൊരുക്കിയതിലൂടെ 2491 പേർ നേരത്തെ വോട്ട് രേഖപ്പെടുത്തി

Related posts

ധനവകുപ്പ് പിടിച്ചെടുത്ത് അജിത് പവാർ; ഏക്നാഥ് ഷിൻഡെയുടെ പ്രാധാന്യം മങ്ങുന്നോ?

Aswathi Kottiyoor

കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം; മേയർക്കും എംഎൽഎക്കുമെതിരെ എടുത്ത പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുക്കും

വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; പനിയും ഛർദ്ദിയും, 12 കുട്ടികൾ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox