23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പെട്രോളിനും ഡീസലിനും വില കുത്തനെ കുറച്ചേക്കും, അപ്രതീക്ഷിത ‘സര്‍ജിക്കല്‍ സമ്മാനം’ തരാന്‍ കേന്ദ്രം ഒരുങ്ങുന്നു.
Uncategorized

പെട്രോളിനും ഡീസലിനും വില കുത്തനെ കുറച്ചേക്കും, അപ്രതീക്ഷിത ‘സര്‍ജിക്കല്‍ സമ്മാനം’ തരാന്‍ കേന്ദ്രം ഒരുങ്ങുന്നു.

ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ കാർ, ബൈക്ക് ഉടമകൾക്ക് ഉയർന്ന ഇന്ധന വിലയിൽ നിന്ന് ആശ്വാസം ലഭിച്ചേക്കും എന്ന് റിപ്പോര്‍ട്ട് . ഈ ദീപാവലിക്ക് സർക്കാർ പെട്രോൾ , ഡീസൽ വിലയിൽ മൂന്നു രൂപ മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കും . രാജ്യത്തെ ആഭ്യന്തര പാചകവാതക വില കുറച്ചതിന് പിന്നാലെ ദീപാവലിയോട് അടുത്ത് വരുന്ന ഈ ഉത്സവ സീസണിൽ ഇന്ത്യൻ സർക്കാർ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളും കുറച്ചേക്കും എന്ന് ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷണൽ സെക്യൂരിറ്റീസിൽ നിന്നുള്ള ഒരു റിപ്പോർട്ടിനെ ഉദ്ദരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് രക്ഷാബന്ധന്‍ ഉത്സവ സമയത്ത് രാജ്യത്തെ ഗാര്‍ഹിക എല്‍പിജി വില കുറച്ചതിന് ശേഷം ദീപാവലിയോട് അടുത്ത് വരുന്ന ഈ ഉത്സവ സീസണില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകളും കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നീക്കം രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്രധാന തെരഞ്ഞെടുപ്പുകൾക്കും വരാനിരിക്കുന്ന 2024ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനും മുന്നോടിയായായിരിക്കും. നിലവില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വലിയ തോതിൽ നിശ്ചലമായി തുടരുന്നു. വില കുറയുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും സർക്കാരിന് ഗുണം ചെയ്യും.

Related posts

‘നിന്റെയൊന്നും ഔദാര്യമല്ല പൊലീസ് ജോലി, അധ്വാനിച്ച് പഠിച്ച് PSC വഴി നിയമനം ലഭിച്ചതാണ്’; ഭീഷണിക്ക് മറുപടിയുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

Aswathi Kottiyoor

കനത്ത മഴ; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ വെള്ളത്തിൽ-

Aswathi Kottiyoor

വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതില്‍ തകർന്നുവീണ് പ്രവാസിക്ക് ദാരുണ മരണം, നാലു പേർക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox