23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ആലുവ പീഡനക്കേസ്: പൊലീസിനെ കണ്ട് പ്രതി പുഴയില്‍ ചാടി, പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ.
Uncategorized

ആലുവ പീഡനക്കേസ്: പൊലീസിനെ കണ്ട് പ്രതി പുഴയില്‍ ചാടി, പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ.

ആലുവ: ആലുവയിൽ ഉറങ്ങിക്കിടന്ന ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടു പീഡിപ്പിച്ച പ്രതി ക്രിസ്റ്റിൽ രാജിനെ പിടികൂടിയത് പുഴയില്‍ നിന്ന്. പൊലീസിനെ കണ്ട് പുഴയിലേക്ക് ചാടുകയായിരുന്നു പ്രതി. ആലുവയിലെ ഒരു ബാറിന് സമീപത്തെ പുഴയിലാണ് പ്രതിയായ ക്രിസ്റ്റിൽ രാജ് ചാടിയത്. പിന്തുടർന്നെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

പീഡനവിവരം പുറത്ത് വന്നതിന് പിന്നാലെ ആലുവ ഈസ്റ്റ് പൊലീസ് വലിയ രീതിയിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ആലുവയിലെ ഒരു ബാറിന് സമീപം പ്രതി ക്രിസ്റ്റിൽ രാജ് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം അവിടെയെത്തുകയായിരുന്നു. പൊലീസിനെ കണ്ടപ്പോൾ ഇയാൾ കുളത്തിലേക്ക് ചാടുകയായിരുന്നു. പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്. തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ക്രിസ്റ്റില്‍ രാജ് സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. 2017 ൽ പാറശ്ശാലയിൽ മാനസികാസ്വാസ്ഥ്യമുള്ള 55 കാരിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു.

കുഞ്ഞുമായി പ്രതി നടന്നു പോകുന്നത് കണ്ട അയൽവാസി നടത്തിയ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. വീടിന് സമീപത്തെ പാടശേഖരത്തിൽ ചോരയൊലിച്ച നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്.

നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കളുടെ അടുത്ത് നിന്നും പ്രതി എങ്ങനെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന കാര്യത്തിൽ വ്യക്തതതയില്ല. പത്ത് വർഷം മുൻപാണ് കുട്ടിയുടെ കുടുംബം ജോലിക്കായി കേരളത്തിലെത്തുന്നത്.

Related posts

♦️🔰കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യ അറസ്റ്റ്; 2 പേരെ അറസ്റ്റ് ചെയ്ത് ഇ ഡി

Aswathi Kottiyoor

ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു, പിന്തുടർന്നവരുടെ നേരെ മുളക്പൊടിയെറിഞ്ഞ് പ്രതികൾ

Aswathi Kottiyoor

പുലർച്ചെ 3 ആരംഭിക്കുന്ന അധ്വാനം, കൊവിഡ് കാലത്തടക്കം കൈവിടാത്ത ശീലം, വീണ്ടും പുരസ്കാര നേട്ടത്തിൽ ക്ഷീരകർഷകൻ

Aswathi Kottiyoor
WordPress Image Lightbox