27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 150 ബസ്‌കൂടി 
നിരത്തിലേക്ക്‌ ; വാങ്ങുന്നവയിൽ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ്‌ ബസും
Kerala

150 ബസ്‌കൂടി 
നിരത്തിലേക്ക്‌ ; വാങ്ങുന്നവയിൽ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ്‌ ബസും

കെഎസ്‌ആർടിസിക്ക്‌ പുതുതായി 150 ബസ്‌കൂടി എത്തുന്നു. പ്ലാൻ ഫണ്ടിൽനിന്നുള്ള 75 കോടി രൂപ ഉപയോഗിച്ചാണ്‌ ബസുകൾ വാങ്ങുക. ഇതിൽ 131 ബസ്‌ അശോക്‌ ലൈലാൻഡിൽനിന്ന്‌ വാങ്ങും. സൂപ്പർ ഫാസ്‌റ്റുകളായാണ്‌ ഇവ സർവീസ്‌ നടത്തുക. ഇതിനുപുറമെ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ്‌ എസി ബസുകളും വാങ്ങും. ഇതിന്‌ 25 കോടി രൂപയാണ്‌ നീക്കിവച്ചത്‌. 20 ബസ്‌ എങ്കിലും വാങ്ങാൻ കഴിയുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. ഇത്‌ ടെൻഡർ നടപടിയിലേക്ക് കടക്കും. അതേസമയം, പുതിയ ബസുകൾ സ്വിഫ്‌റ്റിന്‌ നൽകണോ കെഎസ്‌ആർടിസിക്കാണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

നിലവിൽ രണ്ട്‌ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ്‌ ബസുകൾ സ്വിഫ്‌റ്റിനായി സർവീസ്‌ നടത്തുന്നുണ്ട്‌. ഇവയിൽ ഒന്ന്‌ എസിയും മറ്റൊന്ന്‌ നോൺ എസിയുമാണ്‌. ബംഗളൂരുവിലേക്ക്‌ സർവീസ്‌ നടത്തുന്ന രണ്ടു ബസിന്‌ വലിയ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. സ്വിഫ്‌റ്റ്‌ ജീവനക്കാരുടെ സാമ്പത്തിക സഹായത്തോടെയാണ്‌ വാങ്ങിയത്‌. ലാഭത്തിൽ ഒരു വിഹിതം ജീവനക്കാർക്ക്‌ നൽകും.

ഏപ്രിലിൽ 131 സൂപ്പർ ഫാസ്റ്റ്‌ ബസുകൾ കെഎസ്‌ആർടിസി സ്വിഫ്‌റ്റിനായി വാങ്ങിയിരുന്നു. ദീർഘദൂര സർവീസുകൾക്കായാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌. അതിനിടെ 10 വർഷം കഴിഞ്ഞ അന്തർസംസ്ഥാന സർവീസ്‌ നടത്തുന്ന 10 വോൾവോ ബസുകൾ രണ്ടു വർഷംകൂടി സൂപ്പർ ക്ലാസാക്കി സർവീസ്‌ നടത്താനും 10 വർഷം കഴിഞ്ഞ ഫാസ്റ്റ്‌ പാസഞ്ചർ ബസുകൾക്ക്‌ രണ്ടുവർഷം നീട്ടിനൽകണമെന്നും കെഎസ്‌ആർടിസി അധികൃതർ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തിട്ടില്ല.

Related posts

ക്ഷേമരാഷ്ട്രത്തിൽ പട്ടിണിമരണം പാടില്ല; സമൂഹ അടുക്കള നയമുണ്ടാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.

Aswathi Kottiyoor

ഗുരുസന്ദേശം ലോകത്തിന്റെ നാനാദിക്കിലും എത്തിക്കണം -മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox