24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ദേശീയപാതയിൽ മാഹിക്ക് സമീപം കുഞ്ഞിപ്പള്ളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.
Uncategorized

ദേശീയപാതയിൽ മാഹിക്ക് സമീപം കുഞ്ഞിപ്പള്ളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.

മാഹി: ദേശീയപാതയിൽ മാഹിക്ക് സമീപം കുഞ്ഞിപ്പള്ളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടമുണ്ടായത്. വടകര ഭാഗത്ത് നിന്ന് മാഹി ഭാഗത്തേക്ക് മരച്ചീനിയുമായ എത്തിയ മിനി ലോറിയിൽ എതിർദിശയിൽ നിന്നും അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കണ്ണൂർ -കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ഇടിയെ തുടർന്ന് മിനി ലോറിയുടെ മുൻഭാഗം പാടെ തകർന്നു. ഡ്രൈവറെ നാട്ടുകാർ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . ബസിലെ നിരവധി യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ വടകരയിലെയും മാഹിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related posts

യുകെയില്‍ 25കാരിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചു; സംഘര്‍ഷം, 4 മരണം, 250 പേർക്ക് പരുക്ക്

Aswathi Kottiyoor

180 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു,രണ്ട് പേര്‍ മരിച്ചു; എറണാകുളത്ത് 2 പഞ്ചായത്തുകളിൽ അതീവ ജാഗ്രത

Aswathi Kottiyoor
WordPress Image Lightbox