പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻ തോമസ് വടശേരി, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ബാലകൃഷ്ണൻ കല്യാടൻ, നിഷാദ് മണത്തണ, സിനി ജസ്റ്റിൻ,സുരേഖ സജി,സ്വപ്ന ജോൺ തുടങ്ങിയവർ സംസാരിച്ചു.
ഹരിതകർമ്മസേന രൂപീകരണത്തിന് ശേഷം പേരാവുർ ബ്ലോക്കിലെ ഒരു പഞ്ചായത്ത് ആദ്യമായാണ് ഇത്രയും യൂസർ ഫീസ് ഒരു മാസത്തിൽ ശേഖരിക്കുന്നത്. ഹരിതകേരള മിഷന്റെ വർഷങ്ങളായുള്ള ഇടപെടലും ശുചിത്വ മിഷന്റെയും പഞ്ചായത്ത് നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ഭരണ സമതിയുടെയും ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.തുടർച്ചായി യൂസർ ഫീ അടക്കാത്തവർക്ക് കൃത്യമായി നോട്ടീസ് അയക്കുകയും സ്ഥാപന ഉടമകളുടെ പൈസ അടച്ചില്ലെങ്കിൽ വർഷത്തിൽ ലൈസൻസ് പുതുക്കുന്ന സമയങ്ങളിൽ അത് പിടിച്ചെടുക്കുകയും,വീട്ടുകാർ യൂസർ ഫീ അടച്ചില്ലെങ്കിൽ വസ്തുനികുതിക്കൊപ്പം യൂസർ ഫീ പിടിച്ചെടുത്തുമാണ് പഞ്ചായത്തിൽ ശുചിത്വ പരിപാലനം നടത്തുന്നത്. പാഴ് വസ്തുക്കൾ മാസത്തിൽ നൽകിയില്ല എങ്കിലും ശുചിത്വ പരിപാലനപ്രവർത്തനം ഏർപ്പെടുത്തിയതിനാണ് യൂസർ ഫീ ഈടാകുന്നത്.